11:08pm 07 November 2026
NEWS
മല​ദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച കൊല്ലം സ്വദേശി പിടിയിൽ
05/03/2025  10:05 AM IST
nila
മല​ദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച കൊല്ലം സ്വദേശി പിടിയിൽ

ശംഖുംമുഖം: മല​ദ്വാരത്തിലും വയറിനുള്ളിലുമായി ഒരു കിലോ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി. കൊല്ലം സ്വദേശിയെയാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്. ദുബായിൽ നിന്നും എത്തിയ ഇയാളുടെ കൂടുതൽ വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.

ചൊവ്വാഴ്ച രാവിലെയാണ് ഇയാൾ ​​ദുബായിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയത്. സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കിയാണ് മലദ്വാരത്തിലും വയറിനുള്ളിലും ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. തുടർന്ന് വൈദ്യസഹായത്തോടെ സ്വർണം പുറത്തെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img