NEWS
മലദ്വാരത്തിലൊളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച കൊല്ലം സ്വദേശി പിടിയിൽ
05/03/2025 10:05 AM IST
nila

ശംഖുംമുഖം: മലദ്വാരത്തിലും വയറിനുള്ളിലുമായി ഒരു കിലോ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായി. കൊല്ലം സ്വദേശിയെയാണ് എയർ കസ്റ്റംസ് വിഭാഗം പിടികൂടിയത്. ദുബായിൽ നിന്നും എത്തിയ ഇയാളുടെ കൂടുതൽ വിവരങ്ങൾ കസ്റ്റംസ് പുറത്തുവിട്ടിട്ടില്ല.
ചൊവ്വാഴ്ച രാവിലെയാണ് ഇയാൾ ദുബായിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയത്. സ്വർണം ക്യാപ്സൂൾ രൂപത്തിലാക്കിയാണ് മലദ്വാരത്തിലും വയറിനുള്ളിലും ഒളിപ്പിച്ചിരുന്നത്. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. തുടർന്ന് വൈദ്യസഹായത്തോടെ സ്വർണം പുറത്തെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











