10:26am 23 October 2026
NEWS
എസ്ബിഐ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച ഒരുകോടി രൂപയോളം അക്രമികൾ തട്ടിയെടുത്തു

16/01/2025  08:32 PM IST
nila
എസ്ബിഐ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച ഒരുകോടി രൂപയോളം അക്രമികൾ തട്ടിയെടുത്തു

പട്ടാപ്പകൽ എടിഎമ്മിൽ നിറയ്ക്കാനെത്തിച്ച പണം കവർന്നു. കർണാടകയിലെ ബിദറിൽ ഇന്ന് ഉച്ചയോടെയാണ് സംഭവം. ബൈക്കിലെത്തിയ അക്രമികൾ വാഹനം തടഞ്ഞു നിർത്തി സുരക്ഷാ ജീവനക്കാർക്കു നേരെ വെടിയുതിർത്ത ശേഷം പണവുമായി രക്ഷപെടുകയായിരുന്നു. അക്രമികളുടെ വെടിയേറ്റ ഒരാൾ സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു. സുരക്ഷാ ജീവനക്കാരനായ ഗിരി വെങ്കടേഷ് ആണ് മരിച്ചത്. മറ്റൊരാള‍െ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. .

ബിദറിലെ ശിവാജി ചൗക്കിലുള്ള എസ്ബിഐ എടിഎമ്മിൽ പണം നിറയ്ക്കാനാണു സുരക്ഷാ ജീവനക്കാർ എത്തിയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാട്ടുകാർ കല്ലെറിഞ്ഞ് അക്രമികളെ പിടികൂടാൻ ശ്രമിച്ചെങ്കിലും പ്രതികൾ വിദഗ്ധമായി കടന്നുകളഞ്ഞു. അക്രമികളെ പിടികൂടാൻ കർണാടക പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അക്രമികൾ തെലങ്കാനയിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ അതിർത്തിയിൽ കർശന പരിശോധനയാണു കർണാടക പൊലീസ് നടത്തുന്നത്. മോഷണത്തിന്റെ വിഡിയോ ദൃശ്യങ്ങളും അതിനിടെ പുറത്തുവന്നിട്ടുണ്ട്. 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img