03:03am 03 October 2026
NEWS
ബാലാവകാശ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കൗൺസലർമാർക്ക് എകദിന പരിശീലനം നൽകി
01/10/2026  09:16 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ബാലാവകാശ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കൗൺസലർമാർക്ക് എകദിന പരിശീലനം നൽകി
HIGHLIGHTS

എറണാകുളം, തൃശ്ശൂർ ജില്ലകളിലെ സ്കൂൾ കൗൺസലർമാർക്ക് ബാലാവകാശ കമ്മീഷൻ സംഘടിപ്പിച്ച പരിശീലനം കമ്മീഷൻ അംഗം കെ കെ ഷാജു ഉദ്ഘാടനം ചെയ്യുന്നു

സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ്റെ ആഭിമുഖ്യത്തിൽ സ്‌കൂൾ കൗൺസലർമാർക്ക് എകദിന പരിശീലനം സംഘടിപ്പിച്ചു. എറണാകുളം, തൃശ്ശൂർ ജില്ലകളിലെ കൗൺസലർമാർക്കാണ് എറണാകുളം പത്തടിപ്പാലം പി ഡബ്ല്യു ഡി റസ്റ്റ് ഹൗസിൽ  പരിശീന പരിപാടി നടത്തിയത്. 

ബാലാവകാശ കമ്മീഷൻ അംഗം കെ കെ ഷാജു  ഉദ്ഘാടനം ചെയ്തു. കമ്മീഷൻ അംഗം  ടി സി ജലജ മോൾ അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ജയന്തി പി നായർ സ്വാഗതം പറഞ്ഞു. 

മാറുന്ന കാലഘട്ടത്തിൽ  കുട്ടികൾ നേരിടുന്ന മാനസിക, വൈകാരിക, സൈബർ  പ്രശ്നങ്ങൾ ശാസ്ത്രീയമായി അപഗ്രഥിച്ച് പരിഹരിക്കുവാനുള്ള മാർഗ്ഗങ്ങളെ സംബന്ധിച്ച് ഡോ. അനീഷ്, ഡോ. ബാസ്പിൻ എന്നിവർ ക്ലാസ് എടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img