09:30am 10 November 2026
NEWS
വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് മൗണ്ട് സെൻറ് തോമസിലേക്ക് സഹന സമര പദയാത്ര നടത്തി
24/06/2025  07:27 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വൺ ചർച്ച് വൺ കുർബാന മൂവ്മെൻറ് മൗണ്ട് സെൻറ് തോമസിലേക്ക് സഹന സമര പദയാത്ര നടത്തി
HIGHLIGHTS

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സഭ അനുകൂല സംഘടനകളുടെ കൂട്ടായ്മയായ വൺ ചർച്ച് വൺ കുർബാന മൂവ്മെൻ്റിൻ്റെ നേതൃത്വത്തിൽ സഭ ആസ്ഥാന കാര്യാലമായ കാക്കനാട് മൗണ്ട് സെൻറ് തോമസിലേക്ക് നടത്തിയ സഹന സമര പദയാത്ര ബസിലിക്ക അഡ്മിനിസ്ട്രേറേറ്റർ ഫാ. തരിയൻ ഞാളിയത്ത് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി : സിനഡ് മെത്രാൻമാർ സീറോ മലബാർ സഭയോടും വിശ്വാസികളോടും നീതി പുലർത്തുക, സഭട്രിബ്യൂണൽ വിധി കൽപ്പിച്ച ഫാ. വർഗീസ് മണവാളനെ ബസിലിക്ക പള്ളിയിൽ നിന്ന് നീക്കം ചെയ്യുക, ഏകീകൃത കുർബാന കാര്യത്തിൽ സിനഡ് തീരുമാനം നടപ്പാക്കാൻ സഭ പിതാക്കൻമാർ ആർജ്ജവം കാണിക്കുക, സഭ ദിനമായ (ദുഖ്റാന തിരുനാൾ)ജൂലൈ മൂന്ന് മുതൽ മേജർ അതിരൂപതയിലെ തീർത്ഥാടന കേന്ദ്രങ്ങൾ, ഫൊറോന, ഇടവക പള്ളികൾ , സഭാസ്ഥാപനങ്ങൾ, കോൺവെൻ്റുകൾ, ചാപ്പലുകൾ എന്നിവിടങ്ങളിൽ സിനഡ് തീരുമാനിച്ചതും, വത്തിക്കാൻ അനുവദിച്ചതുമായ സഭയുടെ ഏകീകൃത സത്യകുർബാനക്ക് പ്രാരംഭം കുറിക്കുക എന്നീ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സഭ അനുകൂല സംഘടനകളുടെ സംയുക്ത കൂട്ടായ്മായവൺ ചർച്ച് വൺ കുർബാന മൂവ്മെൻറിൻ്റെ നേതൃത്വത്തിലാണ് സഹന സമര പദയാത്ര നടത്തിയത്.
ബസിലിക്കയുടെ മുന്നിലെ രാപ്പകൽ സമര പന്തലിൽ നിന്ന് ആരംഭിച്ച പദയാത്ര ബസിലിക്ക അഡ്മിനിസ്ട്രേറേറ്റർ ഫാ. തരിയൻ ഞാളിയത്ത് ഉദ്ഘാടനം ചെയ്തു.പദയാത്രക്ക് വിവിധ പള്ളികളിൽ സ്വീകരണം നൽകി. തുടർന്ന് പദയാത്ര സീറോ മലബാർസഭ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ സമാപിച്ചു. സമാപന സമ്മേളനംഫാ.ജോൺ തോട്ടുപുറം ഉദ്ഘാടനം ചെയ്തു.
വിവിധ ഇടവകകേന്ദ്രങ്ങളിൽ നൽകിയ സ്വീകരണത്തിന് ഫാ. വിൻസെൻറ് ചിറ്റിലപ്പിള്ളി, അഡ്വ. ജോയി ജോർജ്, അഡ്വ. മത്തായി മുതിരേന്തി, ചെറിയാൻ കവലക്കൽ, ജോസഫ് എബ്രാഹാം, ടെൻസൺ പുളിക്കൽ, കുര്യാക്കോസ് പഴയമടം, ജോസ് പാറേക്കാട്ടിൽ, സീലിയ ആൻ്റണി, ജോസഫ് അമ്പലത്തിങ്കൽ, മരിയ സേവ്യർ, മേരി ഡേവീസ് എന്നിവർ പ്രസംഗിച്ചു.

 

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img