09:04pm 05 September 2026
NEWS
ചേർത്തലയിൽ വീട്ടുവളപ്പിൽ ശരീരാവിഷിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം ഒരാൾ അറസ്റ്റിൽ
29/07/2025  09:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ചേർത്തലയിൽ വീട്ടുവളപ്പിൽ ശരീരാവിഷിഷ്ടങ്ങൾ കണ്ടെത്തിയ സംഭവം ഒരാൾ അറസ്റ്റിൽ

ആലപ്പുഴ : ചേർത്തല പള്ളിപ്പുറത്തെ വീട്ടുവള പ്പില്‍ നിന്നും  ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. ചേർത്തല പള്ളിപ്പുറം പഞ്ചായത്ത് ഒൻപതാം വാർഡിൽ ചങ്ങത്തറ സെബാസ്റ്യ (67) നെയാണ്ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്കൊലക്കുറ്റത്തിനാണ് കേസെടുത്തിട്ടുള്ളത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മയെ കാണാതായയതുമായി ബന്ധപ്പെട്ട് ഇയാളെ വിശദമായി ചോദ്യം ചെയ്തിരുന്നു. തുടർന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.
കേസ്സിൽ കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ ശേഖരിയുന്നതിനായി അന്വേഷണ സംഘം നടപടി കള്‍ തുടങ്ങി. ഡി.എന്‍.എ പരിശോധനകൾ ഉൾപ്പെടെയുള്ളവ വേഗത്തിലാക്കാനാണ് ശ്രമം. പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ നിന്ന് ലഭിച്ച ശരീര അവശിഷ്ടങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പോസ്റ്റുമോര്‍ട്ടം നടത്തി. ജൈനമ്മയുടെ സഹോദരങ്ങളായ സാവിയോ മാണിയുടെയും ആന്‍സിയുടെയും രക്ത സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനക്കയച്ചു. സംഭവവുമാ 
യി ബന്ധപെട്ട് സെബാസ്റ്റ്യനെ കൂടാതെകസ്റ്റഡിയിലെടുത്ത ചേര്‍ത്തല സ്വദേശികളായ രണ്ടു പേരിൽ ഒരാളെ ജാമ്യത്തില്‍ വിട്ടു. വസ്തു ഇടനിലക്കാരന്‍ കൂടിയായ ഇയാളുടെ വീട്ടില്‍ ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് പരിശോധന നടത്തിയിരുന്നു. സെബാസ്റ്റ്യന്റെ സഹായിയായിരുന്ന ചേര്‍ത്തല സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ മനോജ് കസ്റ്റഡിയിലുള്ളത്. സെബാസ്റ്റ്യന്റെ വീട്ടുവളപ്പില്‍ നിന്ന് തിങ്കളാഴ്ച ഉച്ചക്കാണ് ശരീര അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദിവസങ്ങൾക്ക് മുൻപ്  ക്രൈംബ്രാഞ്ച് സംഘം കസ്റ്റഡിയിലെടുത്ത സെബാസ്റ്റ്യനില്‍ നിന്നു കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തി ലായിരുന്നു വീട്ടുവളപ്പില്‍ പരിശോധന നടത്തിയത്. ജൈനമ്മയെ കാണാ തായ കേസിലായിരുന്നു ഇയാളെ കസ്റ്റഡിയിലെടുത്തത്.  ചേര്‍ത്തല കടക്കരപ്പള്ളി ആലുങ്കല്‍ സ്വദേശിനി ബിന്ദു പത്മനാഭന്‍(47)നെ കാണാതായ കേസിലും സെബാസ്റ്റിയന്‍ ഒന്നാം പ്രതിയായാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ശരീരാവശിഷ്ടങ്ങളുടെ ശാസ്ത്രീയ പരിശോധന ഫലങ്ങള്‍ 
ലഭിക്കുന്നതനുസരിച്ച് അന്വോഷണം തുടരുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.  കോട്ടയം ക്രൈംബ്രാ ഞ്ച് എസ്പി ഗിരീഷ്. പി. സാരഥി, ഡിവൈ എസ്പി സ്റ്റാലിന്‍ സേവ്യര്‍, സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എം.എസ്. രാജീവ് എന്നിവരുടെ നേതൃത്വത്തി ലാണ് അന്വേഷണം നടത്തുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.