05:11am 11 November 2026
NEWS
ഓണം സ്പെഷ്യൽ ട്രെയിനുകൾ: അറിയേണ്ടതെല്ലാം..
02/08/2025  01:24 PM IST
nila
ഓണം സ്പെഷ്യൽ ട്രെയിനുകൾ: അറിയേണ്ടതെല്ലാം..

ഓണം സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചെന്ന് ദക്ഷിണ റയിൽവെ. ഇന്നലെ മുതലാണ് സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിം​ഗ് ആരംഭിച്ചത്. ഓണക്കാലത്ത് കേരളത്തിലേക്കും തിരിച്ചുമുള്ള തിരക്ക് കണക്കിലെടുത്താണ് പ്രധാന ന​ഗരങ്ങളിൽ നിന്നും കേരളത്തിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിനുകൾ റയിൽവെ പ്രഖ്യാപിച്ചിരിക്കുന്നത്. 

എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു റൂട്ടിലെ രണ്ട് ട്രെയിനുകളിലും മംഗളൂരു ജങ്ഷൻ-കൊല്ലം-മംഗളൂരു ജങ്ഷൻ, മംഗളൂരു ജങ്ഷൻ-തിരുവനന്തപുരം നോർത്ത്- മംഗളൂരു ജങ്ഷൻ തുടങ്ങിയ ട്രെയിനുകളിലുമാണ് മുൻകൂട്ടിയുള്ള ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചത്.

ഓഗസ്റ്റ് ഒന്നുമുതൽ റിസർവേഷൻ ആരംഭിച്ച ട്രയിനുകൾ

06119 ചെന്നൈ സെൻട്രൽ- കൊല്ലം പ്രതിവാര എക്‌സ്പ്രസ്( ഓഗസ്റ്റ് 27, സെപ്റ്റംബർ 03, സെപ്റ്റംബർ 10 എന്നീ തീയതികളിൽ സർവീസ്)

06120 കൊല്ലം- ചെന്നൈ സെൻട്രൽ പ്രതിവാര എക്‌സ്പ്രസ്( ഓഗസ്റ്റ് 28, സെപ്റ്റംബർ 04, 11 എന്നീ തീയതികളിൽ സർവീസ്)

06041 മംഗളൂരു ജങ്ഷൻ- തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ്( ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബർ 04, 06, 11, 13 തീയതികളിൽ സർവീസ്)

06042 തിരുവനന്തപുരം നോർത്ത്- മംഗളൂരു ജങ്ഷൻ എക്‌സ്പ്രസ്( ഓഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബർ 05, 07, 12, 14 തീയതികളിൽ സർവീസ്)

06047 മംഗളൂരു ജങ്ഷൻ- കൊല്ലം എക്‌സ്പ്രസ്( ഓഗസ്റ്റ് 25, സെപ്റ്റംബർ 01, 08 തീയതികളിൽ സർവീസ്)

06048 കൊല്ലം-മംഗളൂരു ജങ്ഷൻ എക്‌സ്പ്രസ്( ഓഗസ്റ്റ് 26, സെപ്റ്റംബർ 02,09 തീയതികളിൽ സർവീസ്)

ഓഗസ്റ്റ് രണ്ട് മുതൽ റിസർവേഷൻ ആരംഭിച്ച ട്രെയിനുകൾ

06547 എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ്( ഓഗസ്റ്റ് 13, 27, സെപ്റ്റംബർ 03 തീയതികളിൽ സർവീസ്)

06548 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു എക്‌സ്പ്രസ്(ഓഗസ്റ്റ് 14, 28, സെപ്റ്റംബർ 04 തീയതികളിൽ സർവീസ്

06523 എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് എക്‌സ്പ്രസ്(ഓഗസ്റ്റ് 11, 18, 25, സെപ്റ്റംബർ 01, 08, 15 തീയതികളിൽ സർവീസ്)

06524 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു എക്‌സ്പ്രസ്( ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 02, 09, 16 തീയതികളിൽ സർവീസ്)

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img