
ഓണം സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചെന്ന് ദക്ഷിണ റയിൽവെ. ഇന്നലെ മുതലാണ് സ്പെഷ്യൽ ട്രെയിനുകളിലേക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്. ഓണക്കാലത്ത് കേരളത്തിലേക്കും തിരിച്ചുമുള്ള തിരക്ക് കണക്കിലെടുത്താണ് പ്രധാന നഗരങ്ങളിൽ നിന്നും കേരളത്തിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിനുകൾ റയിൽവെ പ്രഖ്യാപിച്ചിരിക്കുന്നത്.
എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു റൂട്ടിലെ രണ്ട് ട്രെയിനുകളിലും മംഗളൂരു ജങ്ഷൻ-കൊല്ലം-മംഗളൂരു ജങ്ഷൻ, മംഗളൂരു ജങ്ഷൻ-തിരുവനന്തപുരം നോർത്ത്- മംഗളൂരു ജങ്ഷൻ തുടങ്ങിയ ട്രെയിനുകളിലുമാണ് മുൻകൂട്ടിയുള്ള ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചത്.
ഓഗസ്റ്റ് ഒന്നുമുതൽ റിസർവേഷൻ ആരംഭിച്ച ട്രയിനുകൾ
06119 ചെന്നൈ സെൻട്രൽ- കൊല്ലം പ്രതിവാര എക്സ്പ്രസ്( ഓഗസ്റ്റ് 27, സെപ്റ്റംബർ 03, സെപ്റ്റംബർ 10 എന്നീ തീയതികളിൽ സർവീസ്)
06120 കൊല്ലം- ചെന്നൈ സെൻട്രൽ പ്രതിവാര എക്സ്പ്രസ്( ഓഗസ്റ്റ് 28, സെപ്റ്റംബർ 04, 11 എന്നീ തീയതികളിൽ സർവീസ്)
06041 മംഗളൂരു ജങ്ഷൻ- തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്( ഓഗസ്റ്റ് 21, 23, 28, 30, സെപ്റ്റംബർ 04, 06, 11, 13 തീയതികളിൽ സർവീസ്)
06042 തിരുവനന്തപുരം നോർത്ത്- മംഗളൂരു ജങ്ഷൻ എക്സ്പ്രസ്( ഓഗസ്റ്റ് 22, 24, 29, 31, സെപ്റ്റംബർ 05, 07, 12, 14 തീയതികളിൽ സർവീസ്)
06047 മംഗളൂരു ജങ്ഷൻ- കൊല്ലം എക്സ്പ്രസ്( ഓഗസ്റ്റ് 25, സെപ്റ്റംബർ 01, 08 തീയതികളിൽ സർവീസ്)
06048 കൊല്ലം-മംഗളൂരു ജങ്ഷൻ എക്സ്പ്രസ്( ഓഗസ്റ്റ് 26, സെപ്റ്റംബർ 02,09 തീയതികളിൽ സർവീസ്)
ഓഗസ്റ്റ് രണ്ട് മുതൽ റിസർവേഷൻ ആരംഭിച്ച ട്രെയിനുകൾ
06547 എസ്എംവിടി ബെംഗളൂരു- തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്( ഓഗസ്റ്റ് 13, 27, സെപ്റ്റംബർ 03 തീയതികളിൽ സർവീസ്)
06548 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു എക്സ്പ്രസ്(ഓഗസ്റ്റ് 14, 28, സെപ്റ്റംബർ 04 തീയതികളിൽ സർവീസ്
06523 എസ്എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് എക്സ്പ്രസ്(ഓഗസ്റ്റ് 11, 18, 25, സെപ്റ്റംബർ 01, 08, 15 തീയതികളിൽ സർവീസ്)
06524 തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു എക്സ്പ്രസ്( ഓഗസ്റ്റ് 12, 19, 26, സെപ്റ്റംബർ 02, 09, 16 തീയതികളിൽ സർവീസ്)











