
ചെങ്ങന്നൂർ : നഗരസഭ കൃഷിഭവന്റെ ഓണം സമൃദ്ധി 2026 കർഷക ചന്ത മിനി സിവിൽ സ്റ്റേഷനിൽ നഗരസഭ ചെയർപേഴ്സൺ മനീഷ് കീഴാമഠത്തിൽ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. ചെയർപേഴ്സൺ സാലി ജയിംസ് ആദ്യ വില്പന ഏറ്റുവാങ്ങി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി കുമാരി, കെ ഷിബുരാജൻ, ശോഭാ വർഗീസ്, കൗൺസിലർമാരായ സൂസമ്മ എബ്രഹാം, സനിത മാത്യു, എസ് സജിത, വരുൺ മട്ടയ്ക്കൽ, ഗോപു പുത്തൻ മഠത്തിൽ, പി വിജയകുമാരി അമ്മാൾ, ഏലിയാമ്മ സജി, കൃഷി ഡെപ്യൂട്ടി ഡയറക്ടർ മായ എൻ ഗോപാലകൃഷ്ണൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സൂസൻ തോമസ്, കൃഷി ഫീൽഡ് ഓഫീസർ ജേക്കബ് തോമസ്, അസിസ്റ്റന്റ് കൃഷി ഓഫീസർ പി എസ് സിന്ധു, കൃഷി അസിസ്റ്റന്റ് ആർ അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. കർഷകരിൽ നിന്നും 10% അധികവില നൽകി പൊതുജനങ്ങൾക്ക് 30% വില കുറച്ചാണ് പച്ചക്കറി നൽകുന്നത്.










