03:59am 11 November 2026
NEWS
​ഓണം: ബെവ്‌കോ ജീവനക്കാർക്ക് റെക്കോർഡ് ബോണസ്, 1,02,500 രൂപ
23/08/2025  09:17 AM IST
ന്യൂസ് ബ്യൂറോ
​ഓണം: ബെവ്‌കോ ജീവനക്കാർക്ക് റെക്കോർഡ് ബോണസ്, 1,02,500 രൂപ

തിരുവനന്തപുരം: ഇത്തവണത്തെ ഓണത്തിന് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്ക് റെക്കോർഡ് ബോണസ്. പെർഫോമൻസ് അലവൻസും ബോണസും ഉൾപ്പെടെ 1,02,500 രൂപയാണ് ഓരോ സ്ഥിരം ജീവനക്കാരനും ലഭിക്കുക. ഇതു സംബന്ധിച്ച തീരുമാനം മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് കൈക്കൊണ്ടത്.
​സ്ഥിരം ജീവനക്കാരായ നാലായിരത്തിലധികം പേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ വർഷം 95,000 രൂപയും അതിനു മുൻപത്തെ വർഷം 90,000 രൂപയുമായിരുന്നു ബോണസ്.

​എന്നാൽ, ബെവ്‌കോ ഷോപ്പുകളിലെ താത്കാലിക ജീവനക്കാരായ ക്ലീനിങ്, സെക്യൂരിറ്റി സ്റ്റാഫുകൾക്ക് ഈ തുക ലഭിക്കില്ല. ക്ലീനിങ് സ്റ്റാഫിനും എംപ്ലോയ്മെന്റ് സ്റ്റാഫിനും 6,000 രൂപയും ഹെഡ് ഓഫീസ്, വെയർഹൗസ് എന്നിവിടങ്ങളിലെ സെക്യൂരിറ്റി സ്റ്റാഫിന് 12,500 രൂപയുമാണ് ബോണസ്.
​കൂടാതെ, സ്ഥിരം ജീവനക്കാർക്ക് 45,000 രൂപ അഡ്വാൻസായി നൽകും. ഇത് ഏഴു തവണകളായി തിരിച്ചടച്ചാൽ മതിയാകും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img