12:51am 11 November 2026
NEWS
ശ്രീ അയ്യപ്പ കോളേജിൽ ഓണവിപണിക്ക് തുടക്കം
26/08/2025  07:45 PM IST
nila
ശ്രീ അയ്യപ്പ കോളേജിൽ ഓണവിപണിക്ക് തുടക്കം

ചെങ്ങന്നൂർ: ഇരമല്ലിക്കര,ശ്രീ അയ്യപ്പ കോളേജിലെ ഓണാഘോഷങ്ങളുടെ ഭാഗമായി കൊമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിന്റെയും എന്റർപ്രെണർഷിപ്പ് ഡെവലപ്പ്മെന്റ് ക്ലബിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന “ഓണവിപണി – 2025” ന് ആവേശോജ്വലമായ തുടക്കം.തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി. പി. സാജൻ വിപണി ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ പ്രൊഫ. (ഡോ.) കെ. സി. പ്രകാശ് യോഗത്തിൽ അധ്യക്ഷനായി. വാർഡ് മെമ്പർ നിഷാ ടി. നായർ, കോമേഴ്‌സ് വിഭാഗം മേധാവി ഡോ. അജയൻ തങ്കയ്യൻ എന്നിവർ സംസാരിച്ചു. 

വിപണിയിൽ പച്ചക്കറി, ബേക്കറി വിഭവങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ,  എൽ.ഇ.ഡി. വിളക്കുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളുടെ പ്രദർശനവും വില്പനയും നടക്കുന്നുണ്ട്. വിദ്യാർത്ഥികളിൽ സംരംഭക മനോഭാവം വളർത്തുക, സാമൂഹിക ഉത്തരവാദിത്വം വളർത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് വിപണി ഒരുക്കിയത്. വിപണി ഇന്നും തുടരും (27/08/25). പൊതുജനങ്ങൾക്കും കോളേജിൽ എത്തി വിപണിയിൽ പങ്കെടുക്കാവുന്നതാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.