കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ ഓണം ഖാദി ഫെസ്റ്റ് 2026 ജില്ലാതല ഉദ്ഘാടനം ജൂലൈ 27 രാവിലെ 11.30-ന് കാക്കനാട് കളക്ടറേറ്റ് അങ്കണത്തിൽ നടക്കും. ഫിഷറീസ് - സാംസ്കാരിക നീതി വകുപ്പ് മന്ത്രി വി. ഇ. അബ്ദുൾ ഗഫൂർ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഉമാ തോമസ് എം.എൽ.എ ആദ്യ വിൽപ്പനയും തൃക്കാക്കര മുൻസിപ്പൽ ചെയർമാൻ റാഷിദ് ഉള്ളാപ്പിള്ളി സമ്മാനക്കൂപ്പൺ വിതരണവും നിർവ്വഹിക്കും. ആഗസ്റ്റ് 25 വരെ നീണ്ടുനിൽക്കുന്ന മേളയിൽ ഖാദി തുണിത്തരങ്ങൾക്ക് 30% സർക്കാർ റിബേറ്റ് ലഭ്യമാണ്. കൂടാതെ, സമ്മാന പദ്ധതിയിലൂടെ ഇലക്ട്രിക് കാർ, ഇലക്ട്രിക് സ്കൂട്ടർ, ഗിഫ്റ്റ് വൗച്ചറുകൾ എന്നിവ നേടാനുള്ള അവസരവും സർക്കാർ/അർദ്ധ സർക്കാർ/ബാങ്ക് ജീവനക്കാർക്കായി 1 ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.
അഡ്മിഷൻ ആരംഭിച്ചു
കളമശ്ശേരി ഗവൺമെന്റ് വനിത ഐ.ടി.ഐയിൽ ഐ.എം.സി (IMC) യുടെ ആഭിമുഖ്യത്തിൽ കേന്ദ്ര സർക്കാർ അംഗീകാരത്തോടെ നടത്തുന്ന 'ഏവിയേഷൻ മാനേജ്‌മെന്റ് & എയർലൈൻ ക്യാബിൻ ക്രൂ' (Aviation Management & Airline Cabin Crew) ഒരു വർഷത്തെ കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. എസ്.എസ്.എൽ.സി/പ്ലസ് ടു അല്ലെങ്കിൽ അതിനു മുകളിൽ യോഗ്യതയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചുരുങ്ങിയ ചെലവിൽ പഠിക്കാൻ അവസരമൊരുക്കുന്ന ഈ കോഴ്സിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 8075305445, 8078353431 എന്നീ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.








