03:08am 04 November 2026
NEWS
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
07/09/2025  03:50 PM IST
nila
ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് എക്സ്പ്രസ്സ്, വുക്കൈര്‍ സ്റ്റോറിൽ കലാപരിപാടികളും കായിക മത്സരങ്ങളുമായി  ഓണാഘോഷ മത്സരങ്ങൾ  സംഘടിപ്പിച്ചു. വ്യത്യസ്ത രാജ്യക്കാരായ  ഉപഭോക്താക്കൾ മത്സരങ്ങളിൽ പങ്കെടുത്തു. റിങ് ത്രോവിങ് , കപ്പ് സ്റ്റേക്കിങ്, പൊട്ടു തൊടൽ , ഈറ്റിംഗ് മത്സരം  തുടങ്ങിയ വിനോദകരമായ മത്സരങ്ങളിൽ കുട്ടികളും മുതിർന്നവരും പങ്കാളികളായി. പങ്കെടുത്ത എല്ലാവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തതോടെ, കുട്ടികൾക്ക് സന്തോഷവും കുടുംബങ്ങൾക്ക് വിനോദവും സമ്മാനിച്ച പരിപാടിയായി ഇത് മാറി.

ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന ഇത്തരം ആഘോഷങ്ങൾ തുടർന്നും സംഘടിപ്പിക്കുമെന്നും ഗ്രാൻഡ് റീജിയണൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ പറഞ്ഞു.

ഖത്തറിലെ എല്ലാ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ് സ്റ്റോറുകളിലും ബാക്ക് ടു സ്കൂൾ പ്രമോഷന്റെ ഭാഗമായി വിവിധ ഉത്പന്നങ്ങളിൽ ആകർഷകമായ ഓഫറുകൾ ലഭ്യമാണ്. കൂടാതെ 50 റിയാലിനു പർച്ചെയ്‌സ് ചെയ്യുന്നവർക്ക് റാഫിൾ കൂപ്പൺ വഴി 10 ഹ്യൂണ്ടായ് venue കാറും 150000 ഖത്തർ റിയാൽ മൂല്യമുള്ള ക്യാഷ് വൗച്ചറുകളും   നേടാനുള്ള  അവസരവും ഗ്രാൻഡ് മാള് ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img