NEWS
സീനിയർ സിറ്റിസൻസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം
13/09/2025 07:55 PM IST
nila

ചെങ്ങന്നൂർ: സീനിയർ സിറ്റിസൻസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ
എസ് സിആർവി ടിടിഐ ഓഡിറ്റോറിയത്തിൽ നടന്ന. യോഗത്തിൽ ഫോറം പ്രസിഡൻ്റ് പി എ തോമസ് അധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് എൻ അരവിന്ദാക്ഷൻ മുഖ്യ സന്ദേശം നൽകി. നഗരസഭാധ്യക്ഷ ശോഭ വർഗീസ്, ഫോസ് കാക് സംസ്ഥാന പ്രസിഡൻ്റ് കെ രാധാകൃഷ്ണൻ നായർ റിട്ട. ഐപിഎസ് , സെക്രട്ടറി സ്റ്റീഫൻ ജോർജ്, ട്രഷറാർ ഫിലിപ്പ് വർഗീസ്, വൈസ് പ്രസിഡൻ്റ് പി വി സഖറിയ , ഏലമ്മ തോമസ്, കല്ലാർ മദനൻ , എന്നിവർ സംസാരിച്ചു. വിവിധ കലാകായിക മത്സരങ്ങളും ഓണ സദ്യയും ഉണ്ടായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











