10:06pm 25 August 2026
NEWS
ലൂർദ് ആശുപത്രിയിൽ ഓണാഘോഷം സംഘടിപ്പിച്ചു
25/08/2026  08:42 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ലൂർദ് ആശുപത്രിയിൽ ഓണാഘോഷം സംഘടിപ്പിച്ചു
HIGHLIGHTS

ലൂർദ് ആശുപത്രിയിൽ സംഘടിപ്പിച്ച ‘ത്രിലോണം 2026’ ഓണാഘോഷ പരിപാടികൾക്ക് ചെണ്ടമേളത്തിന്റെ താളം കൊട്ടികൊണ്ട്  ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ റവ. ഫാ. വിമൽ ഫ്രാൻസിസ് ഉദ്ഘാടനം നിർവഹിക്കുന്നു.

കൊച്ചി: ലൂർദ് ആശുപത്രിയിൽ ത്രില്ലോണം 2026 ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്  ഡയറക്ടർ റവ. ഫാ. വിമൽ ഫ്രാൻസിസ് നിർവഹിച്ചു.

ശിങ്കാരിമേളത്തിന്റെ താളത്തോടെ  കലാസാംസ്കാരിക പരിപാടികൾക്ക് തുടക്കമായി. തുടർന്ന് റാംപ് വാക്ക് തിരുവാതിര, ഡോക്ടർസ്ന്റെയും, വിവിധ ഡിപ്പാർട്ട്മെറ്റുകളിലെ ജീവനക്കാരുടെയും ഓണപ്പാട്ടുകളും, വിവിധയിനം  വിനോദ മത്സരങ്ങളും, ആവേശകരമായ വടംവലിയും സംഘടിപ്പിച്ചു.
ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ ഘട്ടങ്ങളിലായി ലക്കി ഡ്രോയും നടത്തി. ഡോക്ടർസിന്റെയും  ജീവനക്കാരുടെയും സജീവ പങ്കാളിത്തത്തോടെ നടന്ന പരിപാടികൾ ആഘോഷത്തിന് കൂടുതൽ നിറപ്പകിട്ടേകി. അസോസിയേറ്റ് ഡയറക്ടർ ഫാ. ആന്റണി റാഫെൽ കൊമരചാത്ത്,അസിസ്റ്റന്റ് ഡയറക്ടർമാരായഫാ.സോനു അംബ്രോസ്, ഫാ. സെബി വിക്ടർ, ഫാ. ബെവിൻ തോമസ് എന്നിവർ  ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.വൈദികർ,ഡോക്ടഴ്‌സ്,  വിവിധ വകുപ്പ് മേധാവികൾ,  ജീവനക്കാർ എന്നിവരുടെ പങ്കാളിത്തത്തോടെ നടന്ന ഓണാഘോഷം സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും വേദിയായി മാറി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img