09:31pm 26 August 2026
NEWS
ഡിംസ് മീഡിയ കോളേജിൽ ഓണാഘോഷം
21/08/2026  06:12 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡിംസ് മീഡിയ കോളേജിൽ ഓണാഘോഷം
HIGHLIGHTS

ഡിംസ് ഓണാഘോഷം എഡ്യൂക്കേഷൻ & മീഡിയ കൗൺസിലർ റവ.ഡോ. റോബിൻ ചിറ്റൂപ്പറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു. കോളേജ് ഡയറക്ടർ റവ.ഡോ. ആന്റണി വടക്കേകര, ഡിവൈൻ ട്രസ്റ്റ്‌ ചെയർമാൻ റവ.ഡോ. അഗസ്റ്റിൻ വല്ലൂരാൻ, പ്രിൻസിപ്പാൾ ഡോ. സിനോജ് ആന്റണി എന്നിവർ സമീപം.

ചാലക്കുടി: ഡിംസ് മീഡിയ കോളേജിലെ ഓണാഘോഷം “ഡിംസ് ബ്രാൻഡ് ന്യൂ ഓണം" ഡിവൈൻ ട്രസ്റ്റ് ചെയർമാൻ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ VC ഉദ്ഘാടനം ചെയ്തു. ആഘോഷത്തോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനത്തിൽ കോളേജ് ഡയറക്ടർ റവ. ഡോ. ആൻ്റണി വടക്കേകര VC അധ്യക്ഷത വഹിച്ചു. മേരിമാതാ പ്രൊവിൻസ് എജ്യുക്കേഷൻ & മീഡിയ കൗൺസിലർ റവ. ഡോ. റോബിൻ ചിറ്റുപറമ്പിൽ VC  മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പാൾ ഡോ. സിനോജ് ആൻ്റണി ഓണ സന്ദേശം നൽകി. ഫിനാൻസ് മാനേജർ ഫാ. ടോം ജോൺ പുത്തൻപുരക്കൽ VC, കൺവീനർ അജയ് ദേവ്, സ്നേഹ സുധാകരൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് മാവേലി വരവേൽപ്പും  തിരുവാതിരയും വടംവലിയും തുടങ്ങി ഓണക്കളികളും ഓണസദ്യയും ഉണ്ടായിരുന്നു. സമാപന സമ്മേളനത്തിൽ ഓണാഘോഷങ്ങളോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് മാനേജർ റവ. ഡോ. വർഗ്ഗീസ് പാറപ്പുറം VC സമ്മാനങ്ങൾ വിതരണം ചെയ്തു. ഗുഡ്നെസ്സ് ചാനൽ ഡയറക്ടർ  റവ. ഡോ. ജയിംസ് കല്ലിങ്കൽ VC, ശാന്തിപുരം കെയർ സെൻ്റർ ഡയറക്ടർ ഫാ. മാർട്ടിൻ പാലാട്ടി VC, സി. റെന്നി SJSM എന്നിവർ ഓണാശംസകൾ പങ്കുവെച്ചു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thrissur
img