NEWS
സി കെ എച്ച് എസ് എസിൽ ഓണാഘോഷം
31/08/2025 09:43 AM IST
nila

ചേപ്പാട്: ചേപ്പാട് സി കെ എച്ച് എസ് എസിൽ ഓണാഘോഷപരിപാടികൾ സ്കൂൾ ലോക്കൽ മാനേജർ ഫാ ജോർജ് പുളിവിളയിൽ ഉത്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അഡ്വ എസ് സുനിൽകുമാർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിനു കെ സാമുവൽ,ഹെഡ്മിസ്ട്രസ് എലിസബത്ത് തോമസ്, വൈസ് പ്രസിഡന്റ് സോമൻ നായർ,ജൂലി ജോയ്, സോണിയ യു തുടങ്ങിയവർ സംസാരിച്ചു. കുട്ടികളുടെ വിവിധ ഓണപ്പരിപാടികൾ നടത്തി. അത്തപ്പൂക്കളം, വഞ്ചിപ്പാട്ട്,കൈകൊട്ടിക്കളി, കസേരകളി, വടംവലി മത്സരങ്ങളും നടത്തി. കുട്ടികൾക്ക് ഓണപ്പായസവിതരണവും നടത്തി
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











