02:17am 11 November 2026
NEWS
മിഷൻ ചെങ്ങന്നൂരിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികളും വീരനാട്യ മത്സരവും
02/09/2025  09:11 AM IST
nila
മിഷൻ ചെങ്ങന്നൂരിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികളും വീരനാട്യ മത്സരവും

ചെങ്ങന്നൂർ: മിഷൻ ചെങ്ങന്നൂരിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികളും വീരനാട്യ മത്സരവും (കൈകൊട്ടിക്കളി ) നടന്നു. മിഷൻ ചെങ്ങന്നൂർ ചെയർപേഴ്സൺ ശോഭന ജോർജ് ഉദ്ഘാടനം ചെയ്തു. ഐഎച്ച്ആർഡി എഞ്ചിനീയറിംഗ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഫോക് ലോർ അക്കാദമി ചെയർമാൻ ഒ എസ് ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ബോധിനി പ്രഭാകരൻ നായർ, വത്സമ്മ എബ്രഹാം, സജി വർഗ്ഗീസ്, പ്രതിപാൽ പുളിമൂട്ടിൽ,ജിനു ജോർജ്, ജെസ്സി സാം, പി എസ് ബിനുമോൻ, ഷേർളി പ്രസാദ് എന്നിവർ സംസാരിച്ചു. പാചക വിദഗ്ദൻ  അമ്പി മലയിലേത്ത് നെ
 ചടങ്ങിൽ ആദരിച്ചു. വള്ളുവനാട് കൃഷ്ണ കലാനിലയം അവതരിപ്പിച്ച ഫോക് മെഗാ ഷോയും ഓണകിറ്റകളുടെ വിതരണവും നടന്നു. 
ഫോട്ടോ > മിഷൻ ചെങ്ങന്നൂരിൻ്റെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന ചെയർപേഴ്സൺ ശോഭന ജോർജിൻ്റെ നേതൃത്വത്തിൽ നടന്ന കോൽകളി .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.