01:37am 11 November 2026
NEWS
ഡിംസ് മീഡിയ കോളേജിൽ ഓണാഘോഷം പ്രകമ്പനം 2025
27/08/2025  08:00 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഡിംസ് മീഡിയ കോളേജിൽ ഓണാഘോഷം പ്രകമ്പനം 2025

ഡിംസ് മീഡിയ കോളേജിൽ “പ്രകമ്പനം 2025” എന്ന പേരിൽ വർണഭമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഗുഡ്നെസ്സ് ടിവി ചാനൽ മാനേജിങ്ങ് ഡയറക്ടർ റവ.ഡോ. ജെയിംസ് കല്ലിങ്കൽ വി.സി ആഘോഷപരിപാടികൾ ഉദ്‌ഘാടനം ചെയ്തു. ഡിംസ് കോളേജ് ഡയറക്ടർ റവ.ഡോ. ആന്റണി വടക്കേകര വി.സി അധ്യക്ഷത വഹിച്ച ചടങ്ങിൽ വിൻസെൻഷ്യൻ സഭയുടെ 
മേരിമാത പ്രോവിൻസ് എഡ്യൂക്കേഷൻ & മീഡിയ കൗൺസിലർ  റവ.ഡോ. റോബിൻ ചിറ്റുപറമ്പിൽ വി.സി മുഖ്യാതിഥി ആയിരുന്നു. ഡിംസ് കോളേജ്‌ പ്രിൻസിപ്പാൾ ഡോ. സിനോജ് ആന്റണി ആശംസകൾ നേർന്ന് സംസാരിച്ചു. 

മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥികളും, അധ്യാപകരായ ജിജോ ജോസഫ്, ജിജി കലാമന്ദിർ, സാഗി പോൾ, ജിബിന ജോർജ് എന്നിവരുമാണ് പാടികൾക്ക് നേതൃത്വം നൽകിയത്.ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ വിവിധ കലാ-കായിക മത്സരങ്ങളിലെ വിജയികൾക്ക് റവ.ഡോ. ആന്റണി വടക്കേകര  സമ്മാനങ്ങൾ നൽകി.  ഓണസദ്യയും തുടർന്ന് നടന്ന ചെണ്ടമേളവും  "പ്രകമ്പനം2025" ആഘോഷപരിപാടികളുടെ മാറ്റ് കൂട്ടി.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img