NEWS
ഗവൺമെൻറ് സൈബർ പാർക്കിലെ ഓണാഘോഷങ്ങൾക്ക് ഫ്ലാഷ് മോബോടെ തുടക്കം
26/08/2025 08:22 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി

HIGHLIGHTS
ഗവ. സൈബർപാർക്കിലെ ഓണാഘോഷങ്ങളുടെ തുടക്കം കുറിച്ച് സഹ്യ കെട്ടിടത്തിനു മുന്നിൽ നടന്ന ബലൂൺ പറത്തലും ഫ്ളാഷ് മോബും
കോഴിക്കോട്: ഗവൺമെൻറ് സൈബർ പാർക്കിലെ ഓണാഘോഷങ്ങൾക്ക് ഫ്ലാഷ് മോബിന്റെയും ബലൂൺ പറത്തലിന്റെയും അകമ്പടിയോടെ ആവേശോജ്ജ്വലമായ തുടക്കമായി. ഇന്നുമുതൽ ആറ് ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷങ്ങൾക്ക് സെപ്റ്റംബർ രണ്ടിലെ മെഗാ ഷോയുടെ സമാപനം ആകും.
സൈബർ പാർക്കിലെ ജീവനക്കാർക്കായി വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത് മാവേലിയുടെ വരവ് വിവിധ തരം കളികൾ തുടങ്ങിയവ ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്നു.
ആഘോഷങ്ങളുടെ തുടക്കം കുറിച്ച് സഹ്യ കെട്ടിടത്തിനു മുന്നിൽ നടത്തിയ ഫ്ലാഷ് മോബിൽ വിവിധ കമ്പനികളിൽ നിന്നുള്ള നിരവധി ജീവനക്കാർ പങ്കെടുത്തു. വൻ ജനപങ്കാളിത്തം കൊണ്ട് പരിപാടി ശ്രദ്ധേയമായി.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











