07:55pm 21 August 2026
NEWS
ഓണാഘോഷവും മോട്ടിവേഷൻ ക്ലാസും നടത്തി
20/08/2026  06:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓണാഘോഷവും മോട്ടിവേഷൻ ക്ലാസും നടത്തി
HIGHLIGHTS

കാക്കനാട് ഗവ  ഒബ്സർവേഷൻ ഹോം ഫോർ ബോയ്സിൽ നടന്ന ഓണാഘോഷത്തിൽ  നിന്ന്

കാക്കനാട് : ജ്യൂവനേൽ  ജസ്റ്റിസ് ബോർഡ്, ഗവൺമെന്റ് ഒബ്സർവേഷൻ ഹോം ഫോർ ബോയ്സ്, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ് ആൻഡ് കാവൽ പോഗ്രാം ,എറണാകുളം സെന്ററിൽ ലയൺസ് ക്ലബ് ഓഫ് കൊച്ചിൻ പ്രൈഡിന്റെ നേതൃത്വത്തിൽ ഓണാഘോഷവും, കുട്ടികൾക്കും രക്ഷകർത്താക്കൾക്കും മോട്ടിവേഷനും സംഘടിപ്പിച്ചു. ജ്യൂവനേൽ ജസ്റ്റിസ് ബോർഡ് പ്രിൻസിപ്പൽ മജിസ്ട്രേറ്റ് രോഹിത് നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ജ്യൂവനേൽ  ജസ്റ്റിസ് ബോർഡ് മെമ്പർ അഡ്വ, ശ്രീജ കെ എസ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ  ലയൺസ് ഗവർണർ വിഎസ് രാജേഷ്  മുഖ്യാതിഥിയായി.ലയൺ സ് ക്ലബ്ബ് പ്രസിഡന്റ് മൈക്കിൾ കടമാട്ട്, മോട്ടിവേഷൻ സ്പീക്കറും ട്രെയിനറുമായ മനോജ് ഗോവിന്ദ്, ജെജെബി  മെമ്പർ അഡ്വ നളിനി പി, സൂപ്രണ്ട് സിനി പി എസ്, ലയൺസ് പിആർഒ  കുമ്പളം രവി, സെക്രട്ടറി റോബർട്ട് സേവിയർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ഡോ ജയന്തി പി നായർ, കൗൺസിലർ മാത്യൂസ് എന്നിവർ പ്രസംഗിച്ചു.തുടർന്ന് മനോജ് ഗോവിന്ദന്റെ നേതൃത്വത്തിൽ മോട്ടിവേഷൻ ക്ലാസ്സും ,ഓണസദ്യയും നടത്തി  

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img