08:04pm 19 August 2026
NEWS
ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുക പ്രഖ്യാപിച്ചു.
19/08/2026  07:53 PM IST
സണ്ണി ലുക്കോസ്
ഓണത്തിന് ബെവ്‌കോ ജീവനക്കാര്‍ക്കുള്ള ബോണസ് തുക പ്രഖ്യാപിച്ചു.

ക്‌സൈസ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.ഇത്തവണയും ലക്ഷം രൂപയ്ക്ക് മുകളിലാണ് ബോണസ് തുക.പരമാവധി ബോണസ് തുക ഒരു ലക്ഷത്തി അയ്യായിരം രൂപയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ 2500 രൂപ കൂടുതലാണിത്. അഡ്വാന്‍സായി അന്‍പതിനായിരം രൂപ വരെയും നല്‍കും.കഴിഞ്ഞവര്‍ഷവും ബിവറേജസ് കോര്‍പ്പറേഷന്‍ ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് ബോണസാണ് ഓണത്തിന് നല്‍കിയത്.

എപ്‌ളോയ്‌മെന്റ് ജീവനക്കാര്‍ക്കുള്ള ബോണസ് 250 രൂപ വര്‍ധിപ്പിച്ച്‌ 6250 രൂപയാക്കി. സീപ്പര്‍ക്ക് 6,750 രൂപയും നല്‍കും. ഹെഡ് ഓഫീസിലെയും വെയര്‍ഹൗസിലെയും സെക്യൂരിറ്റി ജീവനക്കാര്‍ക്ക് 13,000 രൂപ നല്‍കാനും തീരുമാനമായിട്ടുണ്ട്.അതേസമയം ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിക്കും. 59,00,472 ഗുണഭോക്താക്കള്‍ക്കുള്ള സാമൂഹിക സുരക്ഷ പെന്‍ഷന് സംസ്ഥാന വിഹിതമായി 951.40 കോടി രൂപയാണ് അനുവദിച്ചത്. ഈ മാസം 31 വരെ പെന്‍ഷന്‍ വിതരണം ചെയ്യും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img