10:04am 13 November 2026
NEWS
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ഓർമ്മ ദിനത്തിൽ ഇൻകാസ് ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
19/07/2025  09:55 AM IST
nila
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ രണ്ടാം ഓർമ്മ ദിനത്തിൽ ഇൻകാസ് ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

 പാവപ്പെട്ടവരെ ചേർത്ത് നിർത്തിയും , നാടിന്റെ വികസനത്തിനായ് രാപ്പകലില്ലാതെ പ്രവർത്തിച്ചും കാലം അടയാളപ്പെടുത്തിയ പകരം വെക്കാനില്ലാത്ത ജനകീയ നായകൻ  ശ്രീ ഉമ്മൻചാണ്ടിയുടെ രണ്ടാം  ഓർമ ദിനത്തോട് അനുബന്ധിച്ച് ഇൻകാസ് - ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റി, റെയാദ മെഡിക്കൽ സെൻ്റർ,ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ (IPhAQ), വെൽകെയർ ഫാർമസി എന്നിവയുമായി സഹകരിച്ച് ഫാമിലി  മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 
ജൂലൈ 18 ന് വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 11 മണിവരെ സംഘടിപ്പിച്ച ക്യാമ്പിൽ മെഡിക്കൽ ചെക്ക്അപ്പ്,ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ മരുന്നു വിതരണം, ഐ.സി.ബി.എഫ് ഇന്‍ഷുറന്‍സ് സ്കീമയില്‍ ചേരുന്നതിനും പുതുക്കുന്നതിനുമായി ഇന്‍ഷുറന്‍സ് ഡെസ്ക് തുടങ്ങി  നിരവധി സേവനങ്ങൾ ഉണ്ടായിരുന്നു.മുൻകൂട്ടി രജിസ്റ്റർ ചെയ്ത 250 ഓളം പേർ ക്യാമ്പിന്റെ സൗകര്യം പ്രയോജനപ്പെടുത്തി.
മെഡിക്കൽ ക്യാമ്പിന്റെ ഉൽഘാടനം 
ഐസിസി പ്രസിഡന്റ്  എ പി മണികണ്ഠൻ നിർവഹിച്ചു.ഇൻകാസ്
കോഴിക്കോട്  ജില്ലാ പ്രസിഡന്റ് വിപിൻ പികെ മേപ്പയൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഐ എസ് സി സെക്രട്ടറി  ബഷീർ തുവാരിക്കൽ ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണം നടത്തി.
ഐസിബിഎഫ് മുൻ സെക്രട്ടറി വർക്കി ബോബൻ, ഡോക്ടർ അബ്ദുൽകലാം (റെയാദ എക്‌സിക്യുട്ടിവ് ഡയറക്ടർ), അഷറഫ് കെപി(IPhAQ  പ്രസിഡന്റ് & എംഡി വെൽകെയർ ഗ്രൂപ്പ്‌,
അഷറഫ് വടകര മുഖ്യരക്ഷാധികാരി ഇൻകാസ് ഖത്തർ കോഴിക്കോട്, 
സി വി അബ്ബാസ് അഡ്വസൈറിബോർഡ് ചെയർമാൻ ഇൻകാസ് ഖത്തർ കോഴിക്കോട് , അത്തീക്ക് റഹ്മാൻ കെഎംസിസി കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി, ഷമീർ മട്ടന്നൂർ ഇൻകാസ് ഒഐസിസി കണ്ണൂർ ജില്ലാ പ്രസിഡന്റ്,
നെവിൻ കുര്യൻ ഇൻകാസ് ഒഐസിസി കോട്ടയം ജില്ലാ സെക്രട്ടറി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഖത്തർ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന മീഡിയ വൺ ഖത്തർ റിപ്പോട്ടർ  ഫൈസൽ ഹംസയ്ക്ക് ജില്ലാ പ്രസിഡൻ്റ് വിപിൻ മേപ്പയ്യൂരിൻ്റെ നേതൃത്വത്തിൽ ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ ഭാരവാഹികൾ മൊമെന്റോ നൽകി ആദരിച്ചു.
മുതിർന്ന കോൺഗ്രസ്‌ പ്രവർത്തകൻ അശോകൻ കേളോത്തിനെ ഐസിസി പ്രസിഡൻ്റ് എ പി മണികണ്ഠൻ ചടങ്ങിൽ വെച്ച് ആദരിച്ചു.
റയാദ മെഡിക്കൽ സെന്ററിനുള്ള ഉപഹാരം ഡോ അബ്ദുൾ കലാമിന് (റെയാദ എക്സികുട്ടീവ് ഡയറക്റ്റർ) അഷ്‌റഫ്‌ വടകരയും , IPhaq നുള്ള ഉപഹാരം വൈസ് പ്രസിഡന്റ്‌ സൂരജിന് ബഷീർ തൂവാരിക്കലും  വെൽകെയർ ഫാർമസിക്കുള്ള ഉപഹാരം റഫീഖിന് വർക്കി ബോബനും നൽകി.
 പ്രസ്തുത ചടങ്ങിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി സൗബിൻ ഇലഞ്ഞിക്കൽ സ്വാഗതവും ട്രഷറർ ഹരീഷ്കുമാർ നന്ദിയും പറഞ്ഞു.
ഇൻകാസ്  കോഴിക്കോട് 
ജില്ലാ ഭാരവാഹികളും 
എക്സിക്യുട്ടിവ് മെംബർമാരും 
നിയോജകമണ്ഡലം ഭാരവാഹികളും
 നേതൃത്വം നൽകി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img