09:21am 13 November 2026
NEWS
2025 സെപ്തംബര്‍ 12-ന് ശ്രീ. എ.എന്‍ ഷംസീര്‍ കേരള നിയമസഭാ സ്പീക്കറായി സ്ഥാനമേറ്റിട്ട് മൂന്ന് വര്‍ഷം
11/09/2025  08:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
2025 സെപ്തംബര്‍ 12-ന് ശ്രീ. എ.എന്‍ ഷംസീര്‍ കേരള നിയമസഭാ സ്പീക്കറായി സ്ഥാനമേറ്റിട്ട് മൂന്ന് വര്‍ഷം
കേരളത്തിന്റെ 24-ാംമത് സ്പീക്കറായി  എ.എന്‍.ഷംസീര്‍ സ്ഥാനമേറ്റെടുത്തിട്ട്  സെപ്തംബര്‍ 12 ന് മൂന്ന് വര്‍ഷം തികയുന്നു. 
 
* ഈ മൂന്ന് വര്‍ഷക്കാലം കേരള നിയമസഭയുടെ ചരിത്രത്തില്‍ എഴുതിച്ചേര്‍ക്കാന്‍ ഒട്ടേറെ അദ്ധ്യായങ്ങള്‍ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് കേരളത്തിനാകെ അഭിമാനിക്കാവുന്ന ഒന്നാണ്. 
 
* അതില്‍ ഏറ്റവും പ്രധാനപ്പെട്ടതും രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്നതുമായ ഒന്ന് നിയമസഭാ പുസ്തകോത്സവം തന്നെയാണ്. 
 
* കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദിയാഘോഷം ഒരു ജനാധിപത്യസ്ഥാപനത്തിന് ഇതിലും ഭംഗിയായി നിര്‍വ്വഹിക്കാനാകുമോ എന്ന് സംശയമാണ്. 
 
* ഒരു നൂറ്റാണ്ടിന്റെ ചരിത്രസമ്പത്ത് കാത്തുസൂക്ഷിക്കുന്ന നിയമസഭാ ലൈബ്രറിയുടെ അംഗത്വം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കി. 
 
* ലൈബ്രറിയുടെ ശതാബ്ദിയാഘോഷത്തിന്റെ ഭാഗമായി ആരംഭിച്ച KLIBF- കേരള നിയമസഭാ പുസ്തകോത്സവം വിജയകരമായ മൂന്ന് പതിപ്പുകള്‍ പിന്നിട്ടിരിക്കുന്നു. 
 
* രാജ്യത്ത് തന്നെ ആദ്യമായിട്ടാണ് ഒരു നിയമസഭ ഒരു പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. 
 
* ഈ പുസ്തകോത്സവ കാലയളവുകളില്‍  നിയമസഭാ മന്ദിരം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തുകൊണ്ട്  അതൊരു ജനകീയ ഉത്സവമാക്കി മാറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 
 
* പുസ്തകോത്സവത്തിന്റെ ഭാഗമായി കേരളത്തിന്റെ കലാസാഹിത്യസാംസ്കാരിക
സാമൂഹിക മേഖലകളിലെ മഹത്പ്രതിഭകളെ ആദരിക്കുന്നതിന് വേണ്ടി "നിയമസഭാ അവാർഡ്" ഏർപ്പെടുത്തി.
 
* ഓരോ സഭാസമ്മേളനകാലയളവിലും സ്പീക്കര്‍ സഭയിലില്ലാത്തപ്പോള്‍ സഭ നിയന്ത്രിക്കുന്നതിനായി നിശ്ചയിക്കുന്ന മൂന്നംഗ ചെയര്‍മാന്‍മാരുടെ പാനലിലേക്ക് ആദ്യമായി മൂന്ന് വനിതാ സാമാജികരെ നിയോഗിച്ചുക്കൊണ്ട്  മാതൃക സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി. 
 
* യു.പ്രതിഭ, സി.കെ. ആശ, കെ.കെ രമ എന്നീ വനിതാംഗങ്ങളാണ്  സഭയുടെ 7-ാം സമ്മേളനത്തില്‍ ഈ പാനലില്‍ അംഗങ്ങളായത്. 
 
* അമ്പതാണ്ടുകള്‍ തുടര്‍ച്ചയായി നിയമസഭാസാമാജികനായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആദരിച്ചുക്കൊണ്ട് അദ്ദേഹം കേരള നിയമസഭയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഒരദ്ധ്യായത്തിന് കയ്യൊപ്പ് ചാര്‍ത്തി. 
 
* ഇന്ത്യയിലാദ്യമായി ഒരു പ്രാദേശിക ഭാഷയിലേക്ക് രാജ്യത്തിന്റെ ഭരണഘടനാ നിര്‍മ്മാണസമിതിയുടെ സംവാദങ്ങളെ വിവര്‍ത്തനം ചെയ്യുക എന്ന ചരിത്രപരമായ ദൗത്യത്തിന് അദ്ദേഹം നേതൃത്വം നല്കി. 
 
* കോണ്‍സ്റ്റിറ്റ്യൂഷണല്‍ അസംബ്ലി ഡിബേറ്റ്സിന്റെ മലയാളപരിഭാഷയുടെ ഒന്നാം വാല്യം ഈ വര്‍ഷം പ്രകാശനം ചെയ്യപ്പെട്ടത് മറ്റൊരു ചരിത്രമുഹൂര്‍ത്തം. 
 
* അതോടൊപ്പം, വജ്രകാന്തിയില്‍ പതിനാലാം കേരള നിയമസഭ, 
കേരളം പാസാക്കിയ നിയമങ്ങള്‍ - 
പ്രഭാവപഠനങ്ങള്‍ വാല്യം II,  
ബജറ്റ് പ്രസംഗങ്ങള്‍ വാല്യം I & II,
സഭാധ്യക്ഷന്റെ തീരുമാനങ്ങളും റൂളിംഗുകളും 
എന്നീ നാലുപുസ്തകങ്ങള്‍ കൂടി തയ്യാറാക്കി പ്രകാശനം ചെയ്തു. 
 
* കേരളസംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയും കേരള രാഷ്ട്രീയത്തിലെ  എക്കാലത്തെയും മികച്ച ദാര്‍ശനികനായ നേതാവുമായ ഇ എം എസ് - ന്റെ സ്മരണക്കായി ഇ എം എസ് സ്മൃതിയുടെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചുക്കൊണ്ട് കേരള നിയമസഭാ മ്യൂസിയത്തിനെ കൂടുതല്‍ അര്‍ത്ഥവത്താക്കി. 
 
* എം.എല്‍.എ. മാരുടെ വാസസ്ഥലമായ പഴയ പമ്പാ ബ്ലോക്ക് പൊളിച്ചുമാറ്റി, മുഴുവന്‍ ഫ്ലാറ്റുകള്‍ എന്ന നിലയില്‍ പമ്പാ ബ്ലോക്ക് പുനര്‍നിര്‍മ്മിക്കുന്ന പ്രവൃത്തികള്‍,  2025 ഡിസംബറില്‍ പണി പൂര്‍ത്തിയാകും വിധം, അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍  ദ്രുതഗതിയില്‍ മുന്നേറി.  
 
* നിയമസഭാ മന്ദിരത്തിന്റെ രജത ജൂബിലി ഏറ്റവും ഉചിതമായി തന്നെ ആഘോഷിക്കുകയുണ്ടായി.  അന്നത്തെ ഉപരാഷ്ട്രപതി ശ്രീ. ജഗ്‌ദീപ് ധന്‍കര്‍ ആണ് രജതജൂബിലി ആഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്തത്. 
അതോടനുബന്ധിച്ച്, നിയമസഭാ പരിസരം നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു.
 
* സൗഹൃദവും സംവാദവും കൈക്കോര്‍ക്കുന്ന കേരള നിയമസഭയില്‍ പല കാലങ്ങളിലായി അംഗങ്ങളായ മുന്‍സാമാജികര്‍ക്കും നിലവിലെ സാമാജികര്‍ക്കും ഒത്തുചേരാന്‍ 'പെയ്തിറങ്ങുന്ന ഓര്‍മ്മകള്‍' എന്ന പേരില്‍ ഒരു സ്നേഹക്കൂട്ടായ്മുയ്ക്ക് അദ്ദേഹം നേതൃത്വം കൊടുത്തത് ഹാര്‍ദ്ദവമായ അനുഭവമായി. 
 
* ഈ ചടങ്ങില്‍ വച്ച് 25 വര്‍ഷം പൂര്‍ത്തിയാക്കിയ സാമാജികരെയും മുതിര്‍ മുന്‍ നിയമസഭാ ജീവനക്കാരെയും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരെയും ആദരിക്കുകയുണ്ടായി.
 
* ഈ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ ഏറ്റവും അര്‍ത്ഥവത്തും വര്‍ണ്ണാഭവും ജനകീയവുമാക്കാന്‍ സ്പീക്കര്‍ എന്ന നിലയ്ക്ക് അദ്ദേഹത്തിന് സാധിച്ചു .

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img