02:56pm 08 November 2026
NEWS
മാർച്ച് 28ന് മാലിന്യ ശേഖരണ തൊഴിലാളി യൂണിയൻ TUCI കൊച്ചിൻ കോർപ്പറേഷൻ ഓഫീസിനുമുന്നിൽ ധർണ്ണ നടത്തും
26/03/2025  05:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മാർച്ച് 28ന് മാലിന്യ ശേഖരണ തൊഴിലാളി യൂണിയൻ TUCI കൊച്ചിൻ കോർപ്പറേഷൻ ഓഫീസിനുമുന്നിൽ ധർണ്ണ നടത്തും

കൊച്ചി : മാലിന്യ ശേഖരണ തൊഴിലാളികളുടെ വേതനവർദ്ധനവു നാടപ്പിലാക്കുക. തൊഴിൽ സുരക്ഷ ഉറപ്പാക്കുക,വ്യാപരി വ്യവസായികളെയും ജനങ്ങളെയും സ്വകാര്യ ഏജൻസികൾക്ക് കൊള്ള ചെയ്യാൻ വേണ്ടി കൊച്ചിൻ കോർപ്പറേഷൻ നാടപ്പിലാക്കുന്ന സ്വാകാര്യവൽക്കരണ നയത്തിനെത്തിരെ അണിനിരക്കുക എന്നാ വിശ്വപ്പെട്ടു കൊണ്ടാണ് ധർണ്ണ നടത്തുന്നത്.

35 വർഷങ്ങളായി കൊച്ചിൻ കോർപ്പറേഷന്റെ കീഴിൽമാലിന്യ ശേഖരണ തൊഴിൽ ചെയത് ഉപജീവനം നടത്തി കൊണ്ടിരിക്കുന്ന ആയിരത്തിലധികം വരുന്ന മാലിന്യ ശേഖരണ തൊഴിലാളികൾക്ക് സർക്കാരിൽ നിന്നോ കോർപ്പറേഷനിൽ നിന്നോ യാതൊരുവിധത്തിലുമുള്ള ഒരു ആനുകൂല്യവും നാളിതു വരെ ലഭിച്ചിട്ടില്ല.പകർച്ചവ്യാധികൾ പടർന്നു പിടിച്ചപ്പോഴും , കോറോണ കാലത്തു പോലും ഒരു വിധത്തിലുമുളള സൂരക്ഷയും ഇല്ലാതെ പെതു സ്ഥലങ്ങളിൽനിന്നും വീടുകളിൽ നിന്നും മാലിന്യം നീക്കിയിരുന്നത് ഈ തൊഴിലാളികളായിരുന്നു. പ്രതിദിനം അഞ്ച് രൂപ പ്രകാരം വിടുകളിൽ നിന്നും ജൈവ മാലിന്യത്തിന് 75 രൂപ, പ്ലാസ്റ്റിക്കിന് 75 രൂപ പ്രകാരം പ്രതിമാസം നൽകുന്ന നൂറ്റിയമ്പതു് രുപ മാത്രമാണ് തൊഴിലാളികളുടെ മാസ വരുമാനം.. ഇതാകട്ടെ എട്ടു വർഷം മുമ്പ് കോർപ്പറേഷൻ കൗൺസിൽ എടുത്തതിരുമാനപ്രകാരമാണ്. ഇതാണ് ഇപ്പോഴും നിലവിലുള്ളത്. തൊഴിലാളികളെ ഹരിത കർമ്മസേന എന്ന സംരഭകരാക്കി വ്യാഖ്യാനിച്ച് സ്വകാര്യ ഏജൻസികളെ ചുമതലപ്പെടുത്തിയതോടെ, ജൈവ- പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂടാതെ, കുപ്പിച്ചില്ല്, ട്യൂബ് ലൈറ്റ്, ബാഗ്, ചെരുപ്പ്, ബെഡ്, മടൽ എന്നിവ കൂടാതെ പക്ഷിമൃഗാദികളുടെ മാലിന്യവും ഓരോ ദിവസവും തൊഴിലാളികൾ വേർതിരിച്ച് ശേഖരിക്കണമെന്നാണ് കോർപ്പറേഷൻ ഭരണാധികാരികളും , സ്വകാര്യ ഏജൻസിയും, ഹെൽത്ത് ഇൻസ്പെക്ടർമാരും തൊഴിലാളികളെ നിർബന്ധിച്ചു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ എട്ടു വർഷത്തിനിടയിൽ എല്ലാ മേഖലയിലും അതി രൂക്ഷമായ വിലക്കയറ്റമാണ് ഉണ്ടായിട്ടുള്ളത്.  അതിന്റെ അടിസ്ഥാനത്തിൽ എല്ലാ മേഖലയിലും ശബള വർദ്ധനവും കൂലി വർദ്ധവും നാടപ്പിലാക്കുമ്പോൾ . മാലിന്യ ശേഖരണ തൊഴിലാളികൾക്ക് മാത്രം എട്ടുവർഷം മുമ്പു തീരുമാനിച്ച നൂറ്റിയമ്പത് രൂപ നൽകിയാൽ മതിയെന്നാണ് 'ഇപ്പോൾ കോർപ്പറേഷൻ ഭരിക്കുന്ന  ഭരണധികാരികൾ തിരുമാനിച്ചിരിക്കുന്നത്. 

മാലിന്യ ശേഖരണ മേഖല പരിപൂർണ്ണമായും സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ചു കൊണ്ട് ഓരോ തരം മാലിന്യത്തിനും സ്വകാര്യ ഏജൻസി നിശ്ചയിക്കുന്ന തുകയായിരിക്കും പിന്നിട് വീട്ടുകാരും വ്യാപാരി വ്യവസായികളും നൽകേണ്ടി വരിക. അല്ലാത്ത പക്ഷം വീട്ടുകരമോ സ്ഥാപനങ്ങളുടെലൈസൻസോ കോർപ്പറേഷൻ പുതിക്കി നൽകില്ല. വർഷങ്ങളായി ഈ മേഖലയിൽ തൊഴിൽ ചെയത് വരുന്ന തൊഴിലാളികളെ ഒഴിവാക്കി സ്വാകാര്യഏജൻസിക്കു വേണ്ടി അടിമപണിക്കായി ഹരിതകർമ്മ സേനെയെന്ന പേരിലുള്ള തൊഴിലാളിവിരുദ്ധ സന്നദ്ധ സേവന സംവിധാനമാണ് ഇപ്പോൾ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. ഹരിത കർമ്മസേന എന്നത് യാതൊരു തരത്തിലുമുള്ള തൊഴിൽ അവകാശങ്ങളുമില്ലാത്തഒരു സന്നദ്ധ സേവനപ്രവർത്തനം മാത്രമാണ്. അവർക്ക് ശമ്പളമോ മറ്റ് യാതൊരുവിധ അവകാശങ്ങളോ നൽകാതെ സ്വകാര്യ ഏജൻസി നൽകുന്ന നക്കാപ്പിച്ച  മാത്രമാണ് ലഭിക്കുന്നത്. തൊഴിൽ ചെയ്യുന്നവരെ തൊഴിലാളിയായി അംഗിരിച്ച് തൊഴിൽ സ്ഥിരതയും,വിലക്കയറ്റത്തിന്റെ അടിസ്ഥാനത്തിൽ കാലോചിതമായ വേതനവർദ്ധനവ് നടപ്പിലാക്കുന്നതിനും, എല്ലാത്തരത്തിലുള്ള നികുതികളും പിഴകളും ഭീമമായി വർദ്ധിപ്പിച്ച് ജനങ്ങളിൽ നിന്നും  പിരിച്ചെടുത്തിട്ടും മാലിന്യ സംസ്ക്കരണത്തിൽ നിന്നും കോർപ്പറേഷൻ പൂർണ്ണമായും പിൻമാറി സ്വകാര്യ ഏജൻസിയെ ഏൽപ്പിച്ച് ജനങ്ങളെയും വ്യാപാരി വ്യവസായികളെയും കൊള്ള ചെയ്യാനുള്ള നീക്കത്തിനെതിരെയുമാണ് മാർച്ച് 28 ന് രാവിലെ 10 മണി മുതൽ ധർണ്ണസമരം നടത്തുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img