
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രിയാകാൻ യോഗ്യൻ മുസ്ലീം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെന്ന് സംവിധായകൻ ഒമർ ലുലു. ഇടതുമുന്നണിക്കാണ് ഭൂരിപക്ഷം ലഭിക്കുന്നതെങ്കിൽ പിണറായി വിജയനാണ് മുഖ്യമന്ത്രിയാകാൻ യോഗ്യനെന്നും സംവിധായകൻ പറയുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് കേരളത്തിന്റെ ഭാവി മുഖ്യമന്ത്രി സംബന്ധിച്ച് ഒമർ ലുലു തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ യോഗ്യതയുള്ളവർ രണ്ടുപേരാണെന്ന് ഒമർ ലുലു പറയുന്നു. ഇടതു മുന്നണിക്ക് തുടർഭരണം കിട്ടിയാൽ പിണറായി വിജയനാണ് മുഖ്യമന്ത്രിയാകാൻ യോഗ്യനെന്നാണ് സംവിധായകന്റെ പക്ഷം. തുടർച്ചയായി മൂന്നുതവണ മുഖ്യമന്ത്രി എന്നതൊരു റെക്കോർഡ് ആണ്, വിശേഷിച്ചും കേരളത്തിൽ എന്നും ഒമർ ലുലു ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഭരണമാറ്റം വന്നാൽ പി.കെ. കുഞ്ഞാലിക്കുട്ടി. ഭാവിയിലെ കേരളത്തിന് രാഷ്ട്രീയമിടുക്കും വികസന കാഴ്ചപ്പാടും വിദേശരാജ്യത്ത് അനുഭവസമ്പത്തുമുള്ള ശക്തമായ ഒരു നേതാവ് തന്നെ വേണം മുന്നോട്ടുപോവാൻ. അത്, പി.കെയോളം യോഗ്യതയുള്ള മറ്റൊരു നേതാവ് ഇന്ന് യുഡിഎഫിൽ ഇല്ലെന്നും ഒമർ ലുലു കുറിച്ചു.
ഒമർ ലുലുവിന്റെ കുറിപ്പ് ഇങ്ങനെ:
കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ യോഗ്യത ഉള്ളവർ രണ്ട് പേർ
തുടർ ഭരണം കിട്ടിയാൽ പിണറായി വിജയൻ
“Hat-trick” Cheif Minister for three times
it’s a great record especially in Kerala.
അതേ സമയം ഭരണ മാറ്റം വന്നാൽ
P. K. Kunhalikutty —
ഭാവിയിലെ കേരളത്തിന് രാഷ്ട്രീയ മിടുക്കും, വികസന കാഴ്ചപ്പാടും വിദേശരാജ്യത്ത് അനുഭവസമ്പത്തും ഉള്ള ശക്തമായ ഒരു നേതാവ് തന്നെ വേണം മുന്നോട്ട് പോവാൻ അത് PKയോളം യോഗ്യത ഉള്ള മറ്റൊരു നേതാവ് ഇന്ന് UDFൽ ഇല്ലാ..










