NEWS
ഒമാൻ തീരത്ത് ഇന്ധന കപ്പലിനു നേരെ ആക്രമണം; കപ്പലിലെ 28 ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാർ
10/06/2026 09:22 PM IST
nila

മസ്‌കറ്റ്: ഒമാനിലെ സൊഹാർ തീരത്തിന് സമീപം ഇന്ധന കപ്പലിനു നേരെ ആക്രമണം. സംഭവത്തിൽ ഒരാൾ മരിച്ചതായും രണ്ട് പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.
ആക്രമണം നടന്നതായി ഒമാൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചിട്ടുണ്ട്. ടാങ്കറിലുണ്ടായിരുന്ന 28 ജീവനക്കാരിൽ 24 പേരും ഇന്ത്യക്കാരാണെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ 21 ഇന്ത്യക്കാരെ സുരക്ഷിതമായി രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
സൊഹാർ തീരത്തുനിന്ന് ഏകദേശം 20 നോട്ടിക്കൽ മൈൽ അകലെയായി, ഹോർമുസ് കടലിടുക്കിന് സമീപത്തുവച്ചാണ് ഇന്ധന ടാങ്കറിന് നേരെ ആക്രമണമുണ്ടായത്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരാനിരിക്കുകയാണ്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










