06:19pm 23 October 2026
NEWS
കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റു; സത്യപ്രതിജ്ഞയ്ക്ക് പ്രതിപക്ഷ നേതാവ് എത്തിയില്ല
23/10/2026  12:43 PM IST
nila
കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റു; സത്യപ്രതിജ്ഞയ്ക്ക് പ്രതിപക്ഷ നേതാവ് എത്തിയില്ല

തിരുവനന്തപുരം: കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമെൻ സെൻ സത്യവാചകം ചൊല്ലിക്കൊടുത്തു. സംസ്ഥാനത്തിന്റെ 29-ാമത് ഗവർണറായാണ് മാഥൂർ ചുമതലയേറ്റത്.

മുഖ്യമന്ത്രി വി.ഡി. സതീശൻ, നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. എന്നാൽ പ്രതിപക്ഷ നേതാവ് ചടങ്ങിനെത്തിയില്ല.

തമിഴ്നാട് ഗവർണറായി രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ചുമതലയേറ്റതിനെത്തുടർന്നാണ് കേരളത്തിൽ പുതിയ ഗവർണറെ നിയമിച്ചത്. സിക്കിം ഗവർണറായി പ്രവർത്തിച്ചുവരികയായിരുന്നു ഓം പ്രകാശ് മാഥൂർ.

ഇന്നലെ തിരുവനന്തപുരം വിമാനത്താവളത്തിലെ ടെക്നിക്കൽ കോംപൗണ്ട് പരിസരത്ത് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഔദ്യോഗിക ബഹുമതികളോടെയാണ് മാഥൂറിനെ സ്വീകരിച്ചത്. മന്ത്രിമാർ, ചീഫ് സെക്രട്ടറി, തിരുവനന്തപുരം മേയർ വി.വി. രാജേഷ്, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സ്വീകരണച്ചടങ്ങിൽ പങ്കെടുത്തിരുന്നു.

'ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ പുതിയൊരു യാത്രയ്ക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്' എന്നായിരുന്നു കേരളത്തിലെത്തിയ ശേഷമുള്ള മാഥൂറിന്റെ ആദ്യ പ്രതികരണം.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img