NEWS
മിലാനിൽ ഒളിമ്പിക്സ് ആവേശം: ഐഒസി പ്രസിഡന്റുമായി ചർച്ച നടത്തി ഖത്തർ അമീർ
07/02/2026 09:17 PM IST
nila

ദോഹ:ഇറ്റലിയിലെ മിലാനിൽ നടക്കുന്ന 2026-ലെ വിന്റർ ഒളിമ്പിക് ഗെയിംസിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനി അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി (IOC) പ്രസിഡന്റ് കിർസ്റ്റി കോവെൻട്രിയുമായി കൂടിക്കാഴ്ച നടത്തി.ഐഒസി പ്രസിഡന്റായി ചുമതലയേറ്റ കിർസ്റ്റി കോവെൻട്രിയെ അമീർ അഭിനന്ദിക്കുകയും പുതിയ ദൗത്യത്തിൽ വിജയങ്ങൾ ആശംസിക്കുകയും ചെയ്തു. ഇറ്റലിയിൽ നടക്കുന്ന 25-ാമത് വിന്റർ ഒളിമ്പിക് ഗെയിംസിന് (Milano Cortina 2026) അമീർ എല്ലാവിധ വിജയങ്ങളും നേർന്നു.ഖത്തറും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചും അത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും കൂടിക്കാഴ്ചയിൽ ചർച്ചയായി.ഖത്തറിലെ വിവിധ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











