09:48am 11 November 2026
NEWS
ഒലീവ് ഇന്റർനാഷണൽ സ്കൂളിൽ നാല് മഹോത്സവങ്ങളുടെ സമന്വയാഘോഷം
18/09/2025  10:45 AM IST
nila
ഒലീവ് ഇന്റർനാഷണൽ സ്കൂളിൽ നാല് മഹോത്സവങ്ങളുടെ സമന്വയാഘോഷം

ദോഹ :ഒലീവ് ഇന്റർനാഷണൽ സ്കൂളിൽ നാലു മഹോത്സവങ്ങളുടെ സമന്വയാഘോഷംനടത്തി.11-ാംസ്ഥാപകദിനം, അധ്യാപക ദിനം, ഒലീവ് എക്സലൻസ് ടീച്ചേഴ്സ് അവാർഡ്, ഓണാഘോഷം എന്നിവ ഒരുമിച്ച് ഉമ്മുസ്സലാൽ അലിക്യാമ്പസിൽആഘോഷിച്ചു.   പരിപാടിയിൽ സ്കൂളിന്റെ അഞ്ചു ക്യാമ്പസുകളിൽ നിന്നുള്ള അധ്യാപകരും, അധ്യാപകേതര ജീവനക്കാരും, 450-ത്തിലധികം അംഗങ്ങളടങ്ങിയ ഒലീവ് കുടുംബവും പങ്കുചേർന്നു.
ചെയർമാൻ ഡേവിസ് എടക്കളത്തൂർ, വൈസ് ചെയർമാൻ റോണി പോൾ, സിഒഒ ജുട്ടാസ്പോൾ, അക്കാദമിക് ബോർഡ് ഡയറക്ടർ ബിജു ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രിൻസിപ്പൽ ജേക്കബ് മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അക്കാദമിക് അഡ്വൈസർ ഡോ. റോസമ്മ ഫിലിപ്പ്, വൈസ് പ്രിൻസിപ്പൽസ് ശാലിനി റാവത്ത്, റൂപിന്ദർ കൗർ, വിവിധ ക്യാമ്പസുകളുടെ ഹെഡ്മിസ്ട്രസ്സുമാരും പങ്കാളികളായി.ചെണ്ടമേളത്തിന്റെ ഘോഷവും പൂക്കളത്തിന്റെ സൗന്ദര്യവും ചേർന്ന ഭംഗിയോടെയാണ് പരിപാടിക്ക്‌ തുടക്കം കുറിച്ചത്. സ്കൂളിന്റെ വളർച്ചയെ കുറിച്ചുള്ള പ്രിൻസിപ്പലിന്റെ സ്വാഗതപ്രസംഗവും വീഡിയോ പ്രദർശനവും നടന്നു. ഗുരുപ്രണാമം, ഗാനങ്ങൾ എന്നിവയിലൂടെ അധ്യാപകരെ ആദരിച്ചു.
 മികച്ച അധ്യാപകൻ, മികച്ച വിഭാഗം മേധാവി, മികച്ച OBE ചാമ്പ്യൻ, മികച്ച ഇൻക്ലൂസീവ് പ്രാക്ടീസുകൾ തുടങ്ങി വിവിധ വിഭാഗങ്ങളിൽ നിന്നുള്ള 8 പേർക്ക്ഒലീവ് എക്സലൻസ് ടീച്ചേഴ്സ് അവാർഡുകൾനൽകി.
ചടങ്ങിൽചെയർമാനും മാനേജ്മെന്റ്അംഗങ്ങളും അവാർഡുകൾ വിതരണം ചെയ്തു. 19അധ്യാപകരെ ആദരിച്ചു. മഹാബലി വരവേൽപ്പ്, വർണ്ണശബളമായ നൃത്ത-ഗാനങ്ങൾ, വടംവലി അടക്കമുള്ള ഓണക്കളികൾ, ഓണസദ്യ എന്നിവ ആഘോഷത്തെ സമ്പന്നമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img