11:59am 13 November 2026
NEWS
ഓൾഡ് ദോഹ പോർട്ട് പുതിയ ഇവന്റ് കലണ്ടർ പുറത്തിറക്കി; ആറുമാസം നീളുന്നആഘോഷസീസണിലേക്ക് ഖത്തർ
20/11/2025  11:45 AM IST
nila
ഓൾഡ് ദോഹ പോർട്ട് പുതിയ ഇവന്റ് കലണ്ടർ പുറത്തിറക്കി; ആറുമാസം നീളുന്നആഘോഷസീസണിലേക്ക് ഖത്തർ

ദോഹ: 2025–2026 ഇവന്റ് സീസണിലേക്കുള്ള സമഗ്ര കലണ്ടർ ഓൾഡ് ദോഹ പോർട്ട് പുറത്തിറക്കി. അടുത്തആറുമാസങ്ങളിൽ സമുദ്ര വിനോദങ്ങൾ, കുടുംബോത്സവങ്ങൾ, ആഗോള കായിക ഇവന്റുകൾ, സാംസ്കാരിക പരിപാടികൾ എന്നിവ ഉൾപ്പെട്ട വൈവിധ്യമാർന്ന ആഘോഷങ്ങൾ  ആസൂത്രണം ചെയ്തതായിപോർട്ട് അധികൃതർ അറിയിച്ചു.
ഓൾഡ് ദോഹ പോർട്ടിനെ വർഷം മുഴുവൻ സജീവമാക്കുകയും, സന്ദർശകർക്ക് സമ്പൂർണ്ണമായ അനുഭവങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് സി.ഇ.ഒ എൻജിനീയർ മുഹമ്മദ് അബ്ദുല്ല അൽ മുല്ല പറഞ്ഞു. ഖത്തറിന്റെ വളർച്ചയും ഫിഫ അറബ് കപ്പ് 2025-ന്റെ ആവേശവും ഏകീകരിക്കുന്ന തരത്തിലാണ് പ്രവർത്തനങ്ങൾ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫിഫ അറബ് കപ്പിനോടനുബന്ധിച്ച്
പ്രത്യേക ഫാൻ സോണുകൾ
വിനോദപരിപാടികൾ
വൻ സ്ക്രീനുകളിൽ ലൈവ് മാച്ച് സംപ്രേക്ഷണം
എന്നിവയുമായി
ഫിഫ അറബ് കപ്പിന്റെ പ്രത്യേക പരിപാടികൾക്ക്
ഓൾഡ് ദോഹ പോർട്ട് വേദിയാകും.യാച്ച്, ബോട്ട് ഉടമകൾക്കായി പ്രഖ്യാപിച്ച ബർത്തിംഗ് പാക്കേജിൽ ഫിഫ അറബ് കപ്പ് മത്സരങ്ങളുടെ ടിക്കറ്റുകളും ഉൾപ്പെടുന്നു. പുതിയ ‘മിനാക്കോം’ ഡിജിറ്റൽ സേവനം വഴി പ്രവേശന, പുറപ്പെടൽ നടപടികൾ എളുപ്പമാക്കുകയും, പോർട്ടിനെ ആഡംബര യാച്ചുകൾക്കായുള്ള പ്രമുഖലക്ഷ്യസ്ഥാനമാക്കുകയും ചെയ്യും.അൽക്കാസ് ചാനലിന്റെ പ്രശസ്ത സ്റ്റുഡിയോ പരിപാടിയായ ‘അൽ മജ്ലിസ്’ ഓൾഡ് ദോഹ പോർട്ടിൽ നിന്ന് സംപ്രേക്ഷണം ചെയ്യും. കണ്ടെയ്‌നേഴ്‌സ് യാർഡിന് സമീപമുള്ള മിനാ പാർക്ക് മുഴുവൻ കുടുംബത്തിനായി ഷോകളും ലൈവ് പ്രകടനങ്ങളും കുട്ടികൾക്കായുള്ള പ്രത്യേക സോണുകളും ഉൾക്കൊള്ളുന്ന ഒരു വലിയ വിനോദകേന്ദ്രമായി മാറുന്നു.
ഡിസംബർ 17മുതൽ 19വരെ അൽ റസ്റ്റ ഫെസ്റ്റിവലിൽപുതിയ ഫാൻ സോണുകളും കുടുംബവിനോദപരിപാടികളും അപൂർവ്വ അനുഭവമാകും.വേൾഡ് അറേബ്യൻ ഹോഴ്സ് ചാമ്പ്യൻഷിപ്പ് ഖത്തർ 2025,
ഡിജിറ്റൽ ക്രിയേറ്റർ അവാർഡ്സ്,
പോളോ അൽ മാർസ,
നാഷണൽ ഡേ ആഘോഷങ്ങൾ,
നാഷണൽ സ്പോർട്സ് ഡേ ആക്ടിവിറ്റികൾ
എന്നിവയാണ് ഈ സീസണിൽ പോർട്ടിൽ നടക്കാൻ പോകുന്ന പ്രധാന പരിപാടികൾ.
 റമദാനിൽ
മുസാഹിർ അൽ മിനാ,
ഇഫ്താർ കാനൺ,
ഗരംഗാവോ,
വദാഅ റമദാൻ 
എന്നിവയോടെ
സാംസ്കാരികവും പാചകവുമായ അനുഭവങ്ങളുടെ കേന്ദ്രമാകും.
ഈദ് അൽ ഫിതറിലും ഈദ് അൽ അദ്ഹയിലും പ്രത്യേക പരിപാടികൾ നടക്കും.ഖത്തറിന്റെ പാചക പാരമ്പര്യം ആഘോഷിക്കുന്ന ത്രോബ്‌ബാക്ക് ഫുഡ് ഫെസ്റ്റിവൽ സന്ദർശകർക്ക് വ്യത്യസ്ത അനുഭവങ്ങൾ നൽകും.
മാർച്ചിൽ ഫിഷിംഗ് എക്‌സിബിഷനും മത്സരവും,
മെയിൽമിനാ പ്രീ-ഓൺഡ് ബോട്ട് ഷോയും നടക്കും.
ഓൾഡ് ദോഹ പോർട്ടിലെ വൈവിധ്യമാർന്ന ഈ ഒരുക്കങ്ങൾ  ഖത്തറിലെ ഏറ്റവും സജീവവും ആഘോഷഭരിതവുമായ വിനോദകേന്ദ്രമാക്കി മാറ്റുമെന്ന് അധികൃതർ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img