03:41am 06 November 2026
NEWS
കെ പി സി സി യുടെ വയനാട് ദുരന്ത പുനരധിവാസ നിധിയിലേക്ക് ഓ ഐ സി സി ഇൻകാസ് ഖത്തർ ആദ്യ ഗഡു തുക കൈമാറി
08/02/2025  12:06 AM IST
കെ പി സി സി യുടെ വയനാട് ദുരന്ത പുനരധിവാസ നിധിയിലേക്ക് ഓ ഐ സി സി ഇൻകാസ് ഖത്തർ ആദ്യ ഗഡു തുക കൈമാറി

വയനാട് ദൂരന്ത ബാധിതരുടെ പുനരധിവാസമുൾപ്പെടെയുള്ള പദ്ധതികൾക്കായി കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റി ഏർപ്പെടുത്തിയ ദുരന്ത നിവാരണ പുനരധിവാസ നിധിയിലേക്ക്  ഓ ഐ സി സി ഇൻകാസ് ഖത്തറും ,യൂത്ത് വിംഗ് ഖത്തറും സംയുക്തമായി സമാഹരിച്ച ആദ്യഗഡു തുക കൈമാറി.

വയനാട് ദുരന്തത്തിന്റെ കെടുതികളനുഭവിക്കുന്ന സഹജീവികൾക്കുള്ള സഹായങ്ങൾക്കായുള്ള ശ്രമങ്ങൾ ഇനിയും തുടരുമെന്നും ദുരന്ത ബാധിതർക്ക് കൈത്താങ്ങായി ഓ ഐ സി സി ഇൻകാസ് ഖത്തർ ഒപ്പമുണ്ടാകുമന്നും , പ്രസിഡണ്ട് ശ്രീ സമീർ ഏറാമല പറഞ്ഞു.

2016 ലെ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ വീട്ടുകൾ നഷ്ടപ്പെട്ടവർക്ക് ശ്രീ രാഹൂൽ ഗാന്ധി എം പി യുടെ നിർദ്ദേശാനുസരണം 12 വീടുകൾ നിർമ്മിച്ച് നൽകിയത് ഓ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ്.

വിജയകരമായി പൂർത്തിയാക്കിയ പന്ത്രണ്ട് വീടുകളുടെ താക്കോൽ ദാന കർമ്മം ശ്രീ രാഹൂൽ ഗാന്ധി നേരിട്ട് വന്ന് നിർവ്വഹിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img