09:06am 11 November 2026
NEWS
ഓ ഐ സി സി ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം നടത്തി
16/09/2025  09:45 AM IST
nila
ഓ ഐ സി സി ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി അനുസ്മരണ യോഗം നടത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ  മുതിർന്ന നേതാവും  മുൻ സ്‍പീക്കറും ആയിരുന്ന പി പി തങ്കച്ചന്റെ വിയോഗത്തിൽ ഓ ഐ സി സി ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി അനശോചനം രേഖപ്പെടുത്തി .
തുടർന്ന് പി പി തങ്കച്ചൻ അനുസ്മരണ സമ്മേളനം നടത്തി.

ഭാരത് ടേസ്റ്റ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടത്തിയ പി പി തങ്കച്ചൻ അനുസ്മരണ സമ്മേളനം ഓ ഐ സി സി ഇൻകാസ് സെൻട്രൽകമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് ജൂട്ടസ്പോൾ ഉൽഘാടനം ചെയ്തു.
അഡ്വൈസറി ബോർഡ് ചെയർമാൻ ജോൺഗിൽബർട്ട് പി പി തങ്കച്ചൻ അനുസ്മരണ പ്രഭാഷണം നടത്തി.

മുൻ മന്ത്രിയും,കെപിസിസി പ്രസിഡന്റ് ,നിയമസഭാ സ്പീക്കർ , യു ഡി എഫ് കൺവീനർ ,പെരുമ്പാവൂർ മുൻ MLA യുമായിരുന്ന ശ്രീ:പി.പി തങ്കച്ചന്റെ വേർപാട് കോൺഗ്രസ് പ്രസ്ഥാനത്തിനും പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്.
കേരള രാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന പി പി തങ്കച്ചൻ രാഷ്ട്രീയത്തിൽ സൗമ്യതയുടേയും സഹവർത്തിത്വത്തിന്റെയും മുഖമായിരുന്നു.
ഓ ഐ സി സി ഇൻകാസ് ഖത്തർ എറണാകുളം ജില്ലാ കമ്മിറ്റി പ്രസിഡണ്ട് 
ജസ്റ്റിൻ ജോൺ അദ്ധ്യക്ഷത വഹിച്ചു.
സെൻട്രൽ കമ്മിറ്റി വർക്കിംഗ് പ്രസിഡണ്ട്മാരായ നാസ്സർ വടക്കേകാട്, ജീസ്സ് ജോസഫ്, ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് നായർ, വൈസ് പ്രസിഡണ്ട്മാരായ ഷംസുദ്ദീൻ ഇസ്മയിൽ , നിയാസ് ചെരിപ്പത്ത്, സലീം ഇടശ്ശേരി, സെക്രട്ടറി ഷാഹിൻ മജീദ് സെൻട്രൽ കമ്മിറ്റി ട്രഷറർ നൗഷാദ് ടി കെ, കൊല്ലം ജില്ലാ പ്രസിഡണ്ട് ഹാഷിം അപ്സര, തൃശൂർ ജില്ല പ്രസിഡണ്ട് ബാബു കേച്ചേരി,,മലപ്പുറം ജില്ലാ പ്രസിഡണ്ട് നൗഫൽ കട്ടുപ്പാറ, ആലപ്പുഴ ജില്ല ജനറൽ സെക്രട്ടറി ജോജി, പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി മാഷിക്ക് മുസ്തഫ, മറ്റു ഭാരവാഹികളായ സനോജ് , മുജീബ് മഞ്ഞളി, മുഹമദ് ഷാ, റോഷൻ തുടങ്ങിയവർ പി പി തങ്കച്ചനെ അനുസ്മരിച്ച് സംസാരിച്ചു.
ജനറൽ സെക്രട്ടറി മുഹമ്മദ് സാഹിർ സ്വാഗതവും , മുഹമദ് സഹൽ നന്ദിയും പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img