
ഓ ഐ സി സി ഇൻകാസ് ഖത്തർ നേതാക്കൾ ദൽഹിയിൽ എ ഐ സി സി ജനറൽ സെക്രട്ടറിയുമായി കൂടികാഴ്ച നടത്തി.
എ ഐ സി സി ആസ്ഥാനത്ത് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായ് നടന്ന കൂടികാഴ്ചയിൽ ഓ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് , എക്സിക്യുട്ടീവ് അംഗം ജോയ് പോൾ എന്നിവർ പങ്കെടുത്തു.ഖത്തറിലെ സംഘടനാ വിഷയങ്ങൾ ചോദിച്ചറിഞ്ഞ കെ സി വേണുഗോപാൽ വരാനിരിക്കുന്ന രണ്ടു തെരെഞ്ഞെടുപ്പുകളുടെ പ്രാധാന്യത്തെകുറിച്ചും , രാഷ്ട്രീയ സാഹചര്യങ്ങളെകുറിച്ചും സംസാരിച്ചു.
തെരെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിൽ പ്രവാസ ലോകത്തെ പിന്തുണയും പ്രവർത്തനങ്ങളും മുൻകാലത്തേതിൽ നിന്നും കൂടുതൽ പ്രധാന്യമർഹിക്കുന്നുവെന്നും സാഹചര്യങ്ങളെ നേരിടാനും , പ്രവാസ ലോകത്തെ തെരെഞ്ഞെടുപ്പിന്റെ കാര്യങ്ങളെ ഏകോപിപ്പിക്കുവാനുള്ള വാർ റൂമുകൾ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഓ ഐ സി സി ഇൻകാസ് നേതൃത്വം നേരത്തെ ഒരുക്കങ്ങൾ തുടങ്ങണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി നേതാക്കളെ അറിയിച്ചു.പ്രവാസി കുട്ടികൾക്ക് സ്കൂൾ പ്രവേശനത്തിന് വേണ്ടി നേരിടുന്ന പ്രയാസങ്ങളെകുറിച്ചും, സ്കൂളവധി കാലത്ത് പ്രവാസി കുടുംബങ്ങൾ അവധിക്ക് പോകുമ്പോഴുള്ള ടിക്കറ്റ് നിരക്ക് വർദ്ധനവിനെയും, യാത്രക്ളേശങ്ങളെയും കുറിച്ചും വിവരിച്ച നേതാക്കൾ പാർലിമെന്റിലെ പബ്ളിക്ക് എക്കൗണ്ടസ് കമ്മിറ്റി ചെയർമാൻ കൂടിയായ കെ സി വേണുഗോപാലിന്റെ ഇടപെടൽ അഭ്യർത്ഥിച്ചു.











