03:24pm 31 October 2026
NEWS
ഓ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി നേതാക്കൾ കെ സി വേണുഗോപാലുമായ് കൂടികാഴ്ച നടത്തി.
06/07/2025  12:08 PM IST
nila
ഓ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി നേതാക്കൾ കെ സി വേണുഗോപാലുമായ് കൂടികാഴ്ച നടത്തി.

ഓ ഐ സി സി ഇൻകാസ് ഖത്തർ നേതാക്കൾ ദൽഹിയിൽ എ ഐ സി സി ജനറൽ സെക്രട്ടറിയുമായി കൂടികാഴ്ച നടത്തി.
എ ഐ സി സി ആസ്ഥാനത്ത് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലുമായ് നടന്ന കൂടികാഴ്ചയിൽ ഓ ഐ സി സി ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി ശ്രീജിത്ത് എസ് , എക്സിക്യുട്ടീവ് അംഗം ജോയ് പോൾ എന്നിവർ പങ്കെടുത്തു.ഖത്തറിലെ സംഘടനാ വിഷയങ്ങൾ ചോദിച്ചറിഞ്ഞ കെ സി വേണുഗോപാൽ വരാനിരിക്കുന്ന രണ്ടു തെരെഞ്ഞെടുപ്പുകളുടെ പ്രാധാന്യത്തെകുറിച്ചും , രാഷ്ട്രീയ സാഹചര്യങ്ങളെകുറിച്ചും സംസാരിച്ചു.
തെരെഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളിൽ പ്രവാസ ലോകത്തെ പിന്തുണയും പ്രവർത്തനങ്ങളും മുൻകാലത്തേതിൽ നിന്നും കൂടുതൽ പ്രധാന്യമർഹിക്കുന്നുവെന്നും സാഹചര്യങ്ങളെ നേരിടാനും , പ്രവാസ ലോകത്തെ തെരെഞ്ഞെടുപ്പിന്റെ കാര്യങ്ങളെ ഏകോപിപ്പിക്കുവാനുള്ള വാർ റൂമുകൾ സജ്ജമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് ഓ ഐ സി സി ഇൻകാസ് നേതൃത്വം  നേരത്തെ ഒരുക്കങ്ങൾ തുടങ്ങണമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി നേതാക്കളെ അറിയിച്ചു.പ്രവാസി കുട്ടികൾക്ക് സ്കൂൾ പ്രവേശനത്തിന് വേണ്ടി നേരിടുന്ന പ്രയാസങ്ങളെകുറിച്ചും, സ്കൂളവധി കാലത്ത് പ്രവാസി കുടുംബങ്ങൾ അവധിക്ക് പോകുമ്പോഴുള്ള ടിക്കറ്റ് നിരക്ക് വർദ്ധനവിനെയും, യാത്രക്ളേശങ്ങളെയും കുറിച്ചും വിവരിച്ച നേതാക്കൾ പാർലിമെന്റിലെ പബ്ളിക്ക് എക്കൗണ്ടസ് കമ്മിറ്റി ചെയർമാൻ കൂടിയായ കെ സി വേണുഗോപാലിന്റെ ഇടപെടൽ അഭ്യർത്ഥിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img