
കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ അദ്ധ്യക്ഷനും , കോൺഗ്രസ്സ് നേതാവുമായിരുന്ന തെന്നല ബാലകൃഷ്ണപിള്ളയുടെ നിര്യാണത്തിൽ ഓ ഐ സി സി ഇൻകാസ് ഖത്തർ അനുശോചന യോഗം നടത്തി.കാലിക്കറ്റ് പാരഗൺ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന
അനുശോചന യോഗം കെ പി സി സി സംഘടകാര്യ ജനറൽ സെക്രട്ടറി അഡ്വ: എം ലിജു ലൈവ് ഓൺലൈൻ വിഡിയൊയിലൂടെ ഉൽഘാടനം ചെയ്തു,
സി ആർ മഹേഷ് എം എൽ എ ഓൺലൈൻ ലൈവ് സാന്നിദ്ധ്യത്തിലൂടെ തെന്നല ബാലകൃഷ്ണ പിള്ള അനുസ്മരണ പ്രഭാഷണം നടത്തി.
തികഞ്ഞ ഗാന്ധിയനും സംശുദ്ധരാഷ്ട്രീയ പ്രവർത്തനത്തിന്റെ ആൾരൂപവുമായിരുന്ന തെന്നല കോൺഗ്രസ് പ്രസ്ഥാനത്തിന് നൽകിയ നിസ്വാർത്ഥവും സുപ്രധാനവുമായ സംഭാവനകൾ എം ലിജു തന്റെ ഉൽഘാടന പ്രസംഗത്തിൽ വിവരിച്ചുകൊണ്ട് അനുസ്മരിച്ചു.അച്ചടക്കവും ആദർശവും സൗമ്യതയും മാത്രം കൈമുതലായി സംശുദ്ധ രാഷ്ട്രീയജീവിതം നയിച്ച തെന്നല ബാലകൃഷ്ണപിള്ള രാഷ്ട്രീയ പെതു പ്രവർത്തകർക്ക് എന്നും ഗുരുസ്ഥാനീയനായ മാതൃകാ പുരുഷനായിരുന്നെന്ന് സി ആർ മഹേഷ് എം എൽ എ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.ഓ ഐ സി സി ഇൻകാസ് ഖത്തറിന്റെ സെൻട്രൽ കമ്മിറ്റി , ജില്ലാകമ്മിറ്റി ഭാരവാഹികളും ഗ്ളോബൽ കമ്മിറ്റി അംഗങ്ങളും അനുശോചന യോഗത്തിൽ തെന്നല ബാലകൃഷ്ണപിള്ളയെ അനുസ്മരിച്ച് സംസാരിച്ചു.











