NEWS
സ്വീകരണംനൽകി
24/04/2025 03:52 PM IST
nila

ദോഹ: ഹ്രസ്വ സന്ദർശനത്തിനായിഖത്തറിൽ എത്തിയ ദുബായ് ഇൻകാസ് മലപ്പുറം ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് സക്കീർ കൊളക്കാടിനെ ഖ ഒഐസിസി ഇൻകാസ്ഖത്തർ മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നൽകി. പ്രസിഡണ്ട് നൗഫൽ കട്ടുപ്പാറ, ഭാരവാഹികളായ അനീസ് വളപുരം, ഇർഫാൻ പകര എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ജാഫർ കമ്പാല ഷാൾ അണിയിച്ച് ആദരിച്ചു. സംഘടനയുടെ ഒരുമയും സാഹോദര്യത്തിന്റെയും പ്രതീകമായി നടന്ന സ്വീകരണം ഹൃദയസ്പർശിയായതും ആത്മാർത്ഥത നിറഞ്ഞതുമായ അനുഭവമായതായി സക്കീർ കൊളക്കാട് മറുപടി പ്രസംഗത്തിൽ പറഞ്ഞു
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











