
ദോഹ: ഭവനരഹിതരായ പത്തനംതിട്ട നാരങ്ങാനം സ്വദേശികൾക്ക് വസ്തു വാങ്ങി നൽകി ഒ.ഐ.സി.സി ഇൻകാസ് ഖത്തർ പത്തനംതിട്ട ജില്ലാ കമ്മിറ്റി. പത്തനംതിട്ട ഡിസിസി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ ഡിസിസി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ കുടുംബത്തിന് വസ്തുവിന്റെ രേഖകൾ കൈമാറി. ഇൻകാസ് ഖത്തർ ജില്ലാ അഡ്വൈസറി ബോർഡ് അംഗം കുരുവിള ജോർജ് അധ്യക്ഷത വഹിച്ചു. ഇൻകാസ് ഖത്തർ ജില്ലാ ജനറൽ സെക്രട്ടറി റ്റിജു തോമസ്, ഡിസിസി വൈസ് പ്രസിഡന്റ് എ സുരേഷ് കുമാർ, ഡിസിസി ജനറൽ സെക്രട്ടറി സാമൂവൽ കിഴക്കുപുറം,യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദുചൂടൻ, കെഎസ്യു ജില്ലാ പ്രസിഡന്റ് അലൻ ജിയോ മൈക്കിൾ,ബ്ലോക്ക് പ്രസിഡന്റ് ജെറി മാത്യു സാം,നാരങ്ങാനം പഞ്ചായത്ത് മെമ്പർ ഫിലിപ്പ് അഞ്ചാനി,യൂത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് ടി ജി നിതിൻ,ഷാർജ ഇൻകാസ് സ്റ്റേറ്റ് കമ്മിറ്റി മെമ്പർ ജോബിൻ തോമസ് മൈലപ്രാ, ഇൻകാസ് ജോയിന്റ് സെക്രട്ടറി എബ്രഹാം തോമസ്, ഇൻകാസ് എക്സിക്യൂട്ടീവ് അംഗം സൈബു ജേക്കബ്,മുൻ ഇൻകാസ് പ്രസിഡന്റ് കുരുവിള ജോൺ, ലിജു കിഴക്കേക്കര,കെഎസ്യു നേതാക്കളായ തഥാഗത് ബി കെ, സ്റ്റൈയിൻസ് ജോസ്, അബ്ദുൽ കലാം ആസാദ്, അനിൽ മണ്ണിൽ തുടങ്ങിയവർ സംസാരിച്ചു.











