04:48am 02 November 2026
NEWS
കോൺഗ്രസ്–ഇന്ത്യാ സഖ്യ നേതാക്കളുടെ അന്യായ അറസ്റ്റിൽ OICC ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രതിഷേധിച്ചു
13/08/2025  11:08 AM IST
nila
കോൺഗ്രസ്–ഇന്ത്യാ സഖ്യ നേതാക്കളുടെ അന്യായ അറസ്റ്റിൽ OICC ഇൻകാസ് ഖത്തർ സെൻട്രൽ കമ്മിറ്റി പ്രതിഷേധിച്ചു

ദോഹ: കോൺഗ്രസ് പ്രസിഡണ്ട് മല്ലികാർജ്ജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ.സി. വേണുഗോപാൽ തുടങ്ങി കോൺഗ്രസ്, ഇന്ത്യാ സഖ്യ നേതാക്കളെ തെരെഞ്ഞെടുപ്പ് കമ്മീഷൻ ഓഫിസിലേക്ക് നടത്തിയ സമാധാനപരമായ പ്രതിഷേധ മാർച്ചിനിടെ അന്യായമായി അറസ്റ്റ് ചെയ്ത നടപടിക്കെതിരെ OICC INCAS ഖത്തർ സെൻട്രൽ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
ലോക്സഭാ പ്രതിപക്ഷ നേതാവ്  ശ്രീ. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഏകദേശം 300 പ്രതിപക്ഷ അംഗങ്ങൾ പാർലമെന്റിൽ നിന്ന് സ്വതന്ത്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് നടത്തിയെങ്കിലും, പോലീസ്, CRPF സേനകൾ ചേർന്ന് സമരക്കാരെ ഒരു ദൂരം മാറി തടഞ്ഞു. തുടർന്ന് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള പൗരന്റെ അവകാശത്തെ അടിച്ചമർത്താനുള്ള ഏത് നീക്കത്തെയും ജനാധിപത്യ മാർഗത്തിലൂടെയാണ് നേരിടേണ്ടതെന്ന് കോൺഗ്രസ്–ഇന്ത്യാ സഖ്യം പ്രഖ്യാപിച്ചിട്ടുണ്ടെന്ന് സെൻട്രൽ കമ്മിറ്റി  വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img