03:46am 13 November 2026
NEWS
ഓ.. പ്രേമ പോസ്റ്റർ റിലീസ് നാളെ
24/02/2026  03:54 PM IST
Nasar
ഓ... പ്രേമ പോസ്റ്റർ റിലീസ് നാളെ


റെയിൻബോ ഗ്രൂപ്പ്  ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച് ഡോ. സതീഷ് ബാബു കഥ , തിരക്കഥ, സംഭാഷണം , സംവിധാനം നിർവഹിക്കുന്ന ഓ.... പ്രേമ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നാളെ വൈകീട്ട് 5 ന് പ്രമുഖ താരങ്ങളുടെ ഇൻസ്റ്റ പേജിലൂടെ റിലീസ് ചെയ്യുമെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ അറിയിച്ചു.
സാബു കൃഷ്ണ, ശ്രീജിത്ത് രവി , വിനോദ് കോവൂർ, ടോണി തുടങ്ങിയ താരങ്ങളോടൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു.
ഏഷ്യാനെറ്റ്, കൈരളി തുടങ്ങിയ പ്രമുഖ ചാനലുകളിലെ കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധേയനായ സാബു കൃഷ്ണ ചക്കര അബു എന്ന വില്ലൻ കഥാപാത്രമായാണ് ഓ... പ്രേമയിൽ എത്തുന്നത്. എല്ലാതരം പ്രേക്ഷകരെയും ആകർഷിക്കുന്ന ചിത്രം വയനാട്, നിലമ്പൂർ എന്നിവിടങ്ങളിൽ നിന്നാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
മലയാള പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഇന്നസെന്റിന്റെ നാട്ടിൽ നിന്നും ഹാസ്യത്തിലൂടെ മിനി സ്ക്രീനിൽ നിന്നും ബിഗ് സ്ക്രീനിലെത്തിയ താരമാണ് സാബു കൃഷ്ണ . ഹാസ്യത്തിലൂടെ തന്റേതായ ശൈലി കൊണ്ട് വന്ന് മിനി സ്ക്രീനിൽ തിളങ്ങിയ സാബു വില്ലൻ വേഷങ്ങളിലും തന്റേതായ ശൈലി കൊണ്ടുവരികയാണ് ഓ.... പ്രേമ എന്ന ചിത്രത്തിലൂടെ. പ്രാഗ്മ (കമ്മിറ്റഡ് ലോംഗ് ലാസ്റ്റിംഗ് ലൗ) എന്ന സിനിമയിലെ ശ്രീരാഗം പാടിയ എന്ന ഹിറ്റ് ഗാനത്തിലൂടെയാണ് സാബു കൃഷ്ണ ബിഗ്‌ സ്‌ക്രീനിൽ ഹരിശ്രീ കുറിച്ചത്. സ്വപ്ന സുന്ദരിയുൾപ്പെടെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ച സാബു കൃഷ്ണ വ്യത്യസ്ത അഭിനയ ശൈലികൊണ്ട് ചലച്ചിത്ര ലോകത്ത് തന്റേതായ ഒരിടം കണ്ടെത്തുന്ന കാലം വിദൂരമല്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img