07:16pm 10 November 2026
NEWS
ഓ യെസ് ആപ്പിന്റെ നിര്‍മിത ബുദ്ധി വേര്‍ഷന്‍ ഓ യെസ് എ ഐ പുറത്തിറക്കി
17/07/2025  06:41 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ഓ യെസ് ആപ്പിന്റെ നിര്‍മിത ബുദ്ധി വേര്‍ഷന്‍ ഓ യെസ് എ ഐ പുറത്തിറക്കി
HIGHLIGHTS

ജിഗ് വോക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഓ യെസ് എഐ വേര്‍ഷന്‍ ലോഗോ കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ പുറത്തിറക്കുന്നു. മിലന്‍ മാത്യു, ടിഞ്ജു പത്മനാഭന്‍, അഡ്വ. ഷൈജു എന്നിവര്‍ സമീപം

കൊച്ചി: ജിഗ് വോക് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ഓ യെസ് ആപ്പിന് പിന്നാലെ എ ഐ വേര്‍ഷനില്‍ ബുക്കിംഗിനായി ഓ യെസ് എ ഐ പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ നിര്‍മിത ബുദ്ധി കേന്ദ്രീകൃത ഗാര്‍ഹിക സേവന പ്ലാറ്റ്‌ഫോമാണ് ഓ യെസ് എ ഐ.

ഓ യെസ് എ ഐ ഹോം സൊല്യൂഷന്‍സ് കേന്ദ്ര ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എ അനൂപ് ഉദ്ഘാടനം ചെയ്തു. ഓ യെസ് എ ഐ ലോഗോ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ സഹമന്ത്രി ജോര്‍ജ്ജ് കുര്യന്‍ പ്രകാശനം ചെയ്തു.

കേരള ഹൈക്കോടതി സ്റ്റാന്റിംഗ് കൗണ്‍സില്‍ അഡ്വ. ഷൈജു, ഓ യെസ് മാനേജ്‌മെന്റ് പ്രതിനിധി മിലന്‍ മാത്യു, സി ഇ ഒ ടിഞ്ജു പത്മനാഭന്‍ എന്നിവര്‍ പങ്കെടുത്തു.

വിവിധ മേഖലകളില്‍ ഓ യെസ് പാര്‍ട്ണറായി പ്രവര്‍ത്തിക്കുന്നവരെ ആദരിച്ചു. 2021ല്‍ ആരംഭിച്ച ഓ യെസ് 2023ലാണ് ഓ യെസ് ബിസിനസ് മോഡല്‍ രംഗത്തിറക്കിയത്. കൊച്ചി, തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലൂടെ ഓ യെസ് യു എസ് എയിലെ ഷിക്കാഗോയിലേക്കും വികസിക്കുകയാണ്.

രണ്ടായിരം സര്‍വീസ് പ്രൊവൈഡര്‍മാരും നൂറുകണക്കിന് പേര്‍ക്ക് പ്രതിമാസം തൊഴിലവസരങ്ങളും നല്‍കുന്ന ഓ യെസ് പ്രദേശിക സാമ്പത്തിക രംഗത്തിന് മികച്ച സംഭാവനകളാണ് നല്‍കുക.

ഇന്ത്യയിലാകമാനമുള്ള ഗാര്‍ഹിക സേവനങ്ങളില്‍ വിശ്വസിക്കാനാവുന്ന പ്ലാറ്റ്‌ഫോമാണ് ഓ യെസ് ആപ്. ഓ യെസ് എ ഐയിലൂടെ വേഗത്തിലും മികച്ച നിലയിലും കൂടുതല്‍ കൃത്യതയോടെയുമുള്ള സേവനങ്ങളും സമൂഹത്തിന് പിന്തുണയുമായി തൊഴിലവസരങ്ങളുമാണ് വാഗ്ദാനം ചെയ്യുന്നത്.

Website-
https://ohyesworld.com
https://ohyes.ai

 

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img