
കുസാറ്റിൽ നടക്കുന്ന സാംസ്കാരികോത്സവം 'അറ (അ മുതൽ റ വരെ) - വിജ്ഞാനത്തിന്റെയും സംവാദത്തിന്റെയും ഇടം' എന്ന പരിപാടിയുടെ ലോഗോ കുസാറ്റ് രജിസ്ട്രാർ ഡോ. ഹരിഗോവിന്ദ് പി. സി പ്രകാശനം ചെയ്യുന്നു. മറ്റ് കമ്മിറ്റി അംഗങ്ങൾ സമീപം.
കൊച്ചി: ഭരണ ഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) നടക്കുന്ന സാംസ്കാരികോത്സവം 'അറ (അ മുതൽ റ വരെ) - വിജ്ഞാനത്തിന്റെയും സംവാദത്തിന്റെയും ഇടം' എന്ന പരിപാടിയുടെ ലോഗോ കുസാറ്റ് രജിസ്ട്രാർ ഡോ. ഹരിഗോവിന്ദ് പി. സി പ്രകാശനം ചെയ്തു. പരിപാടിയിൽ കമ്മിറ്റീ അംഗങ്ങൾ ഉൾപ്പടെ പങ്കെടുത്തു. നവംബർ 2-ന് ഉച്ചക്ക് 1:30-ക്ക് പരിപാടി ഉദ്ഘാടനം ചെയ്യും. വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധർ, എഴുത്തുകാർ, മാധ്യമ പ്രവർത്തകർ ഉദപ്പെടെയുള്ള സായാഹ്ന ചർച്ചകളും ഇതിനോടൊപ്പം സംഘടിപ്പിക്കും. കുസാറ്റ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലെ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥി ഗോകുൽ നിർദ്ദേശിച്ച പേരുകളിൽ നിന്നാണ് 'അറ' എന്ന പേരിലേക്ക് സംഘാടക സമിതി എത്തിച്ചേർന്നത്.
Photo Courtesy - Google








