06:29am 11 November 2026
NEWS
എറണാകുളം ലൂർദ് ആശുപത്രി സംഘടിപ്പിച്ച വേൾഡ് ഫിസിയോതെറാപ്പി ദിനാഘോഷ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം
09/09/2025  07:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
എറണാകുളം ലൂർദ് ആശുപത്രി സംഘടിപ്പിച്ച വേൾഡ് ഫിസിയോതെറാപ്പി ദിനാഘോഷ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം
HIGHLIGHTS

എറണാകുളം ലൂർദ് ആശുപത്രി സംഘടിപ്പിച്ച വേൾഡ് ഫിസിയോതെറാപ്പി ദിനാഘോഷ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ലൂർദ്സ് ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സെബി വിക്ടർതുണ്ടിപറമ്പിൽ നടത്തി. ഡോ.ജോൺ. ടി. ജോൺ, മിസ്സ്.അനുപമ. ജി.നായർ, ഡോ. അനുഷ വർഗീസ്, ആതിര കൃഷ്ണൻ  എന്നിവർ സമീപം.

കൊച്ചി: ലൂർദ് ആശുപത്രിയിൽ ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് ഹെൽത്തി ഏജിങ് എന്ന വിഷയവുമായി ബന്ധിച്ച്   ഫിസിയോതെറാപ്പി ദിനം ആഘോഷിച്ചു.  പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം ലൂർദ്സ് ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ടർ ഫാ. സെബി വിക്ടർ തുണ്ടിപ്പറമ്പിൽ നിർവഹിച്ചു.ഓർത്തോപീഡിക്സ് വിഭാഗം മേധാവി ഡോ. ജോൺ. ടി. ജോൺ ഫിസിയോതെറാപ്പിയുടെ ആവശ്യകതയും പ്രത്യേകിച്ച് ഓർത്തോപീഡിക്സ് മേഖലയിലും, ന്യൂറോ സംബന്ധമായ വിവിധ രോഗാവസ്ഥകളിലൂടെ കടന്നു പോയവർക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെ വരുന്നതിന്  ഫിസിയോതെറാപ്പി എത്മാത്രം പ്രധാനപെട്ടതാണെന്ന്  അദ്ദേഹം ഓർമ്മിപ്പിച്ചു.ലൂർദ് ആശുപത്രി ഡെപ്യൂട്ടി  സൂപ്പറിന്റെൻഡന്റ് ഡോ.അനുഷ വർഗീസ്,  ചീഫ് ഫിസിയോതെറാപ്പിസ്റ്റ് ശ്രീമതി. അനുപമ.ജി. നായർ എന്നിവർ സംസാരിച്ചു.സിസ്റ്റർ. മെറീന നന്ദി അർപ്പിച്ചു.തുടർന്ന് ഫിസിയോ തെറാപ്പി കൺസൾട്ടേഷൻ, ആശുപത്രി ജീവനക്കാർക്കും, വിദ്യാർത്ഥികൾക്കും രോഗികൾക്കും സൂംബ ഡാൻസ് എന്നിങ്ങനെ പരിപാടികൾ നടത്തി. ഇൻ്റേൺഷിപ്പ് വിദ്യാർത്ഥികൾ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു. ലൂർദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഫാ. ജോർജ് സെക്വീര അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ് ഓർത്തോപീഡിക്സ് വിഭാഗം ഡോക്ടർസ്, വിവിധ വിഭാഗം മേധാവികൾ, ആശുപത്രി ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവർ സജീവമായി പങ്കെടുത്തു. അസോസിയേറ്റ് ഡയറക്ടർ ഫാ. വിമൽ ഫ്രാൻസിസ്, ഫാ. സോനു ആംബ്രോസ്, ഫാ. ആന്റണി റാഫേൽ കോമരംചാത്ത്ഓർത്തോപീഡിക്സ് വിഭാഗം ഡോക്ടർസ്, വിവിധ വിഭാഗം മേധാവികൾ, ആശുപത്രി ജീവനക്കാർ, രോഗികൾ, കൂട്ടിരിപ്പുകാർ എന്നിവർ സജീവമായി പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img