
സർക്കാർ ഹോസ്റ്റലിൽ രണ്ടു പത്താം ക്ലാസ് വിദ്യർത്ഥിനികൾ ഗർഭിണികളായി. ഒഡീഷയിൽ കന്ധമാൽ ജില്ലയിലാണ് സംഭവം. പതിവ് പരിശോധനയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ഗർഭണികളാണെന്ന് കണ്ടെത്തിയത്. ഇരുവരും സർക്കാർ സ്കൂളിലെ വിദ്യാർത്ഥിനികളാണ്. വേനൽക്കാല അവധിക്ക് ശേഷം കഴിഞ്ഞ മാസമാണ് ഇരുവരും ഹോസ്റ്റലിൽ തിരിച്ചെത്തിയത്. ഹോസ്റ്റൽ അധികൃതരുടെ പരാതിയിൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. പെൺകുട്ടികളെ കൗൺസിലിങ്ങിനായി മാറ്റി.
ഹോസ്റ്റലിൽ പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിനുകൾ വാർഡനാണ് വിതരണം ചെയ്യുന്നത്. എന്നാൽ, വേനൽക്കാല അവധി കഴിഞ്ഞ് തിരിച്ചെത്തിയ രണ്ട് വിദ്യാർത്ഥിനികളും സാനിറ്ററി നാപ്കിനുകൾ എടുക്കാൻ വാർഡന്റെ മുറിയിലേക്ക് എത്തിയിരുന്നില്ല. ഇതേതുടർന്ന് വാർഡൻ നടത്തിയ അന്വേഷണത്തിലാണ് ഗർഭധാരണ സംഭവങ്ങൾ പുറത്തുവന്നതെന്ന് വൃത്തങ്ങൾ പറഞ്ഞു.
‘‘ഞങ്ങൾ രണ്ട് കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്, അന്വേഷണം ആരംഭിച്ചു. പെൺകുട്ടികളെ ഗർഭധാരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്’’ – " ബാലിഗുഡ എസ്ഡിപിഒ രാമേന്ദ്ര പ്രസാദ് പറഞ്ഞു.











