07:04pm 01 November 2026
NEWS
സെനെഗലിൽ 'BAL4HER' ബാസ്കറ്റ്ബോൾ കോർട്ട് ഒ.സി.എ പ്രസിഡന്റ് ഷെയ്ഖ് ജൊആൻ ഉദ്ഘാടനം ചെയ്തു
01/11/2026  04:47 PM IST
nila
സെനെഗലിൽ BAL4HER ബാസ്കറ്റ്ബോൾ കോർട്ട് ഒ.സി.എ പ്രസിഡന്റ് ഷെയ്ഖ് ജൊആൻ ഉദ്ഘാടനം ചെയ്തു

 


​ഡാകർ:ചെറുപ്പക്കാരായകായികതാരങ്ങൾക്ക്, പ്രത്യേകിച്ച് പെൺകുട്ടികൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സെനെഗലിലെ ഗുദിയവായി (Guediawaye) നഗരത്തിൽ നിർമ്മിച്ച 'BAL4HER' ബാസ്കറ്റ്ബോൾ കോർട്ട് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ (OCA) പ്രസിഡന്റ് ഷെയ്ഖ് ജൊആൻ ബിൻ ഹമദ് അൽ ഥാനി ഉദ്ഘാടനം ചെയ്തു.
​ആഫ്രിക്കയിൽ 'BAL4HER' സംരംഭത്തിന് കീഴിൽ സ്ഥാപിക്കുന്ന ആദ്യത്തെ ബാസ്കറ്റ്ബോൾ കോർട്ടാണിത്. ഖത്തർ ഫൗണ്ടേഷനും (QF) ബാസ്കറ്റ്ബോൾ ആഫ്രിക്ക ലീഗും (BAL) തമ്മിലുള്ള തന്ത്രപ്രധാനമായ പങ്കാളിത്തത്തിന്റെ ഭാഗമായാണ് ഈ കായിക കേന്ദ്രം യാഥാർത്ഥ്യമാക്കിയത്. ആഫ്രിക്കയിലെ കായിക രംഗത്ത് പെൺകുട്ടികളുടെ പങ്കാളിത്തം വർദ്ധിപ്പിക്കാനും കൂടുതൽ കായിക അവസരങ്ങൾ സൃഷ്ടിക്കാനും ഈ പദ്ധതി ഉപകരിക്കും.
​സമൂഹത്തെ ശാക്തീകരിക്കുന്നതിൽ കായികരംഗത്തിനുള്ള പ്രാധാന്യം തെളിയിക്കുന്നതാണ് ഈ പങ്കാളിത്തമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ഷെയ്ഖ് ജൊആൻ വ്യക്തമാക്കുകയുണ്ടായി. പദ്ധതിയുടെ വിജയത്തിനായി പ്രവർത്തിച്ച ബി.എ.എൽ (BAL) പ്രസിഡന്റ് അമാദൗ ഗാലോ ഫാലിനും മറ്റ് ഭാരവാഹികൾക്കും അദ്ദേഹം നന്ദി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img