07:01pm 05 September 2026
NEWS
പാതിനോമ്പ് ആചരിച്ചു
11/03/2026  07:39 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
പാതിനോമ്പ് ആചരിച്ചു
HIGHLIGHTS

മലങ്കരസഭാ ആസ്ഥാനമായ കോട്ടയം ദേവലോകം കാതോലിക്കേറ്റ് അരമനയിൽ പാതിനോമ്പിന്റെ ഭാ​ഗമായി നടന്ന സ്ലീബാ ആഘോഷത്തിന് മാനേജർ ഫാ.യാക്കോബ് റമ്പാൻ മുഖ്യകാർമ്മികത്വം വഹിക്കുന്നു.

കോട്ടയം : വലിയ നോമ്പിന്റെ ആ​ദ്യപകുതി പൂർത്തിയാക്കി ക്രൈസ്തവസമൂഹം പാതിനോമ്പ് ആചരിച്ചു. കാൽവരിയിൽ യാ​ഗമായ ക്രിസ്തുവിന്റെ രക്ഷാകരമായ കുരിശ് ദേവാലയമധ്യത്തിലെ ​ഗോ​ഗുൽത്തായിൽ ഉയർത്തി. മലങ്കരസഭയുടെ ദേവാലയങ്ങളിൽ രാവിലെ പ്രഭാതനമസ്ക്കാരവും, വിശുദ്ധ കുർബാനയും, സ്ലീബാ ആഘോഷവും നടന്നു. സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഫാ.യാക്കോബ് റമ്പാൻ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. നിരവധി വൈ​ദികരും വിശ്വാസികളും പാതിനോമ്പിന്റെ പ്രത്യേക ശുശ്രൂഷകളിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img