
കോഴിക്കോട്: ബ്യൂട്ടി ഉല്‍പ്പന്ന രംഗത്തെ മുന്‍നിര ഡിജിറ്റല്‍ സാന്നിധ്യമായ നൈകാ ഓണം പ്രമാണിച്ച് പാറ്റ് മഗ്രാത്ത് ഐ ഷാഡോസ്, അര്‍ബന്‍ ഡീകെ കാജല്‍, ഫ്‌ളോറന്‍സ് ബൈ മില്‍സ് മസ്‌കാര, കെ ബ്യൂട്ടി കുഷന്‍ ഫൗണ്ടേഷന്‍, നൈകാ മാറ്റ് റ്റു ലാസ്റ്റ് ലിപ്സ്റ്റിക് എന്നീ ബ്യൂട്ടി ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. നൈകായുടെ nykaa.com സൈറ്റിലൂടെയും ആപ്പിലൂടെയും രാജ്യത്തുടനീളമുള്ള 200ലേറെ സ്റ്റോറുകളിലൂടെയും ഈ ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.
ദിവസങ്ങള്‍ നീളുന്ന ഓണോഘോഷങ്ങള്‍ക്കായി ഉടുത്തൊരുങ്ങുമ്പോള്‍ കണ്‍പോളകളില്‍ സ്വര്‍ണമോ ബ്രോണ്‍സോ പൂശി, ആഴമേകാന്‍ കാജലെഴുതി, ബോള്‍ഡായ ലുക്കിന് മസ്‌കാര കൊണ്ട് ഫിനിഷ് ചെയ്യാനാണ് നൈകാ ഈ ഉല്‍പ്പന്നങ്ങളെത്തിക്കുന്നതെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ചര്‍മ്മത്തിന് ദിവസം മുഴുവനും നീണ്ടുനില്‍ക്കുന്ന ഫൗണ്ടേഷനും തിളക്കത്തിന് സ്മൂത്ത് കണ്‍സീലറും ഒപ്പമുണ്ട്. കവിളുകളില്‍ ഒരു ബ്ലഷ് ടച്ചും ഹൈലൈറ്ററിന്റെ ഒരു ഹിന്റും ബ്രൈറ്റ് റെഡ് അല്ലെങ്കില്‍ ബെറി ലിപ്സ്റ്റികും ചേരുമ്പോള്‍ ആഘോഷത്തിനുള്ള ഒരുക്കം പൂര്‍ത്തിയാക്കാമെന്നും വാര്‍ത്താക്കുറിപ്പ് അറിയിച്ചു.
Photo Courtesy - Google











