11:51am 12 November 2026
NEWS
ക്രിസ്മസ് സമ്മാനങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന ശേഖരവുമായി നൈക്ക
23/12/2025  08:45 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ക്രിസ്മസ് സമ്മാനങ്ങള്‍ക്കായി വൈവിധ്യമാര്‍ന്ന ശേഖരവുമായി നൈക്ക

കൊച്ചി: ക്രിസ്മസ് സമ്മാനങ്ങള്‍ളായി വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് ഇന്ത്യയിലെ പ്രമുഖ സൗന്ദര്യവര്‍ദ്ധക വിപണന ശൃംഖലയായ നൈക്ക. വിവിധ താല്പര്യങ്ങള്‍ക്കും ബജറ്റിനും ഇണങ്ങും വിധം ക്യൂറേറ്റ് ചെയ്ത സ്‌കിന്‍ കെയര്‍, മേക്കപ്പ്, ബോഡി കെയര്‍ സെറ്റുകളാണ് ആകര്‍ഷകമായ ഓഫറുകളില്‍ വില്‍പ്പനയ്ക്കുള്ളത്. ചര്‍മസംരക്ഷണത്തിനായി 'ട്വല്‍വ് ഡേയ്‌സ് ഓഫ് ഗ്ലോ' കിറ്റും, മേക്കപ്പില്‍ താല്പര്യമുള്ളവര്‍ക്കായി 'ഷാര്‍ലറ്റ് ടില്‍ബറി പില്ലോ ടോക്ക് ലിപ് ആന്‍ഡ് ചീക്ക് കിറ്റ്', 'ന്യൂഡ്സ്റ്റിക്‌സ് മിനി സണ്‍കിസ്ഡ് ന്യൂഡ്‌സ്' എന്നിവയും ആഡംബരപൂര്‍ണ്ണമായ 'സോള്‍ ഡി ജനീറോ', 'വാണ്ടര്‍ലസ്റ്റ് ഫ്രഞ്ച് ലാവെന്‍ഡര്‍' എന്നീ ബോഡി കെയര്‍ ഉല്‍പ്പന്നങ്ങളും ആയുര്‍വേദ ഗുണങ്ങളുള്ള 'കാമ ആയുര്‍വേദ', പ്രശസ്തമായ കൊറിയന്‍ ബ്യൂട്ടി ഉല്‍പ്പന്നമായ 'സ്‌കിന്‍ 1004 സെന്റല്ല ട്രാവല്‍ കിറ്റ്' എന്നിവയും ഈ ശേഖരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. ഉല്‍പ്പന്നങ്ങള്‍ നൈക്കയുടെ ആപ്പ് വഴിയും nykaa.comലൂടെയും സ്വന്തമാക്കാം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img