NEWS
സത്യസന്ധതയുടെ ആവശ്യകത പരിപോഷിപ്പിക്കുക: ഹോണസ്റ്റി ഷോപ്പ് ഉദ്ഘാടനം ചെയ്തു
20/11/2026 03:41 PM IST
nila

വെണ്മണി: മാർത്തോമാ ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ വെണ്മണി ജംഗ്ഷനിൽ ഹോണസ്റ്റി ഷോപ്പ് ആരംഭിച്ചു.
സമൂഹത്തിൽ സത്യസന്ധതയുടെ ആവശ്യകത പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച ഹോണസ്റ്റി ഷോപ്പ് വെൺമണി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ് ഉദ്ഘാടനം ചെയ്തു. പേപ്പർ മാർട്ടുകളിൽ ലഭിക്കുന്ന ഉൽപ്പന്നങ്ങളാണ് ഷോപ്പിൽ ഉള്ളത് . ഷോപ്പിൽ വില്പനക്കാരൻ ഉണ്ടായിരിക്കുന്നതല്ല.
കുട്ടികൾക്കും മുതിർന്നവർക്കും എടുക്കുന്ന സാധനത്തിന്റെ വില ഷോപ്പിലെ പെട്ടിയിൽ നിക്ഷേപിക്കാം. സ്കൂൾ പ്രിൻസിപ്പൽ ഷീബ ഉമ്മൻ , എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ലിസാ മറിയം ജോർജ്, സ്കൂൾ പിടിഎ പ്രസിഡന്റ് ശ്രീകുമാർ , ഫിലിപ്പ് റ്റി , കുമാരി സുസ്‌മി മോഹൻ,കുമാരി അദുല ഷമീർ, കുമാരി ഷിൻസി കെ ഷാജിഎന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










