NEWS
മലപ്പുറത്ത് നഴ്സിംഗ് വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
07/02/2025 08:47 AM IST
nila

നഴ്സിങ് വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം ചങ്ങരംകുളത്താണ് സംഭവം. പാലപ്പെട്ടി പുതിയിരുത്തി സ്വദേശി കളത്തിൽ രാജേഷിന്റെ മകൾ ദർശനയാണ് (20) മരിച്ചത്. അമ്മയുടെ വീട്ടിലാണ് യുവതി തൂങ്ങി മരിച്ചത്.
ബെംഗളുരുവിൽ നഴ്സിഗ് വിദ്യാർത്ഥിനിയാണ് ദർശന. ചങ്ങരംകുളത്ത് അമ്മ വീട്ടിലാണ് യുവതി താമസിച്ചിരുന്നത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ഇന്നലെ വൈകിയിട്ട് ആറ് മണിയോടെയാണ് ദർശനയെ വീടിനകത്ത് തൂങ്ങിയ നിലയിൽ കണ്ടത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











